---
title: "#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/250134/expatriate-malayali-passedaway-oman"
published_at: "2024-11-18T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673aeaaad978a_dd.jpg"
keywords: []
---

# #death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത്: [ **തിരുവനന്തപുരം ഞാറയില്‍കോണം സ്വദേശി അന്‍സാര്‍ മൗലവി ഒമാനില്‍ അന്തരിച്ചു.

## Article Content

**മസ്‌കത്ത്: [ **തിരുവനന്തപുരം ഞാറയില്‍കോണം സ്വദേശി അന്‍സാര്‍ മൗലവി ഒമാനില്‍ അന്തരിച്ചു.

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് സൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുടുംബത്തോടൊപ്പം രാത്രി ഭക്ഷണത്തിനും പതിവ് വ്യായാമത്തിനും ശേഷം വീട്ടില്‍ ഇരിക്കവെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീര്‍ഘകാലം ഒമാനില്‍ പ്രവാസിയായിരുന്ന അന്‍സാര്‍ മൗലവി ബില്‍ഡിങ് മെറ്റീരിയല്‍ സ്ഥാപനത്തില്‍ റീജനല്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു.

കലാ, സാമുഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ: സുനിത. മക്കള്‍: അസ്ഹര്‍, സഹ്‌റ, അയ്യാസ്. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/250134/expatriate-malayali-passedaway-oman)