---
title: "#arrest | മാതാവിനെ കുത്തിക്കൊലപ്പെടുത്തി; കുവൈത്തിൽ യുവാവ് അറസ്റ്റിൽ"
english_title: "#mother #stabbed #to #death #youngman #arrested ##Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/250239/mother-stabbed-to-death-youngman-arrested-kuwait"
published_at: "2024-11-18T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b4f1352bb9_cell.jpg"
keywords: []
---

# #arrest | മാതാവിനെ കുത്തിക്കൊലപ്പെടുത്തി; കുവൈത്തിൽ യുവാവ് അറസ്റ്റിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: ** മാതാവിനെ കുത്തിക്കൊലപ്പെടുത്തുകയും പത്ത് വയസ്സുള്ള സഹോദരനെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്ത 28 കാരനായ കുവൈത്തി യുവാവ് അറസ്റ്റിൽ.

## Article Content

**കുവൈത്ത് സിറ്റി: ** മാതാവിനെ കുത്തിക്കൊലപ്പെടുത്തുകയും പത്ത് വയസ്സുള്ള സഹോദരനെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്ത 28 കാരനായ കുവൈത്തി യുവാവ് അറസ്റ്റിൽ.

സംഭവസ്ഥലത്ത് നിന്ന് പിടികൂടിയ പ്രതിക്ക് മുൻ ക്രിമിനൽ റെക്കോർഡ് ഉണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

സബാഹ് അൽ സലേമിലെ പ്രാന്തപ്രദേശത്തായിരുന്നു രാജ്യത്തെ ഞെട്ടിപ്പിച്ച സംഭവം. 48 കാരിയായ മാതാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഗുരുതര പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/250239/mother-stabbed-to-death-youngman-arrested-kuwait)