#save | അപ്രതീക്ഷിത വേലിയേറ്റം, കരയ്ക്ക് എത്താന്‍ കഴിയാതെ കടലില്‍ കുടുങ്ങി യുവാക്കൾ, രക്ഷകാരായി സമീപവാസികള്‍

#save | അപ്രതീക്ഷിത വേലിയേറ്റം, കരയ്ക്ക് എത്താന്‍ കഴിയാതെ കടലില്‍ കുടുങ്ങി യുവാക്കൾ, രക്ഷകാരായി  സമീപവാസികള്‍
Nov 19, 2024 03:20 PM | By Susmitha Surendran

റാസല്‍ഖൈമ: (gcc.truevisionnews.com) റാസല്‍ഖൈമയില്‍ കടലില്‍ കുടുങ്ങിയ മൂന്ന് യുവാക്കളെ രക്ഷപ്പെടുത്തി സമീപവാസികള്‍. അപ്രതീക്ഷിത വേലിയേറ്റത്തെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ യുവാക്കളെയാണ് രക്ഷപ്പെടുത്തിയത്.

20കാരായ യുവാക്കാള്‍ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതിനിടെ പെട്ടെന്ന് വേലിയേറ്റ് ഉണ്ടാകുകയും കരയ്ക്ക് എത്താന്‍ കഴിയാതെ കടലില്‍ കുടുങ്ങുകയുമായിരുന്നു.

തിരയില്‍പ്പെട്ട ഇവരെ സമീപവാസികള്‍ രക്ഷപ്പെടുത്തുകയായിരുന്നെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു. വിവരം അറിഞ്ഞ് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ വിഭാഗം അധികൃതര്‍ സ്ഥലത്തെത്തുമ്പോഴേക്കും യുവാക്കളെ അവിടെ ഉണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തിയിരുന്നു.

രക്ഷപ്പെട്ട മൂന്ന് പേരെയും മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. യുവാക്കളെ രക്ഷപ്പെടുത്തിയ സമീപവാസികളെ പൊലീസ് പ്രശംസിച്ചു.

മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുമ്പോഴോ നീന്തുമ്പോഴോ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.




#Residents #rescued #three #youths #who #stranded #sea #RasAlKhaimah.

Next TV

Related Stories
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jun 15, 2025 03:01 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Jun 15, 2025 02:08 PM

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.