പ്രതിസന്ധിയിലായ യുഎഇ എക്സ്ചേഞ്ച് ഏറ്റെടുക്കാൻ യുഎഇ സെൻട്രൽ ബാങ്ക് അനുമതി നൽകി

പ്രതിസന്ധിയിലായ യുഎഇ എക്സ്ചേഞ്ച് ഏറ്റെടുക്കാൻ യുഎഇ സെൻട്രൽ ബാങ്ക് അനുമതി നൽകി
Sep 25, 2021 01:58 PM | By Truevision Admin

ദുബായ് : സാമ്പത്തിക ക്രമക്കേടിനെ തുടർന്നു പ്രതിസന്ധിയിലായ യുഎഇ എക്സ്ചേഞ്ച് ഏറ്റെടുക്കാൻ വിസ് ഫിനാൻഷ്യലിന് യുഎഇ സെൻട്രൽ ബാങ്ക് അനുമതി നൽകി.

ഏറ്റെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയായശേഷം യുഎഇയിൽ പ്രവർത്തനം പുനരാരംഭിക്കും. ഇന്ത്യൻ വ്യവസായി ബി. ആർ. ഷെട്ടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനമാണ് യുഎഇ എക്സ്ചേഞ്ച്.

ഇസ്രയേൽ കമ്പനി പ്രിസം അഡ്വാൻസ്ഡ് സൊല്യൂഷ്യൻസും അബുദാബിയിലെ റോയൽ സ്ട്രാറ്റജിക് പാർട്ണേഴ്സും ചേർന്നുള്ള കൺസോർഷ്യം കഴിഞ്ഞ വർഷം ഡിസംബറിലാണ് യുഎഇ എക്സ്ചേഞ്ചിന്റെ മാതൃ കമ്പനിയായ ഫിനാബ്ലറിനെ ഏറ്റെടുക്കുമെന്ന് അറിയിച്ചത്. തുടർന്ന് കൺസോർഷ്യം വിസ് ഫിനാൻഷ്യൽ എന്ന പേരിലേക്കു മാറി.

ഏറ്റെടുക്കൽ നടപടിയുടെ ഏറ്റവും പ്രധാനഘട്ടമായിരുന്നു സെൻട്രൽ ബാങ്കിന്റെ അനുമതി. കമ്പനി വീണ്ടെടുക്കുന്നതിന്റെ പ്രധാന നടപടിയാണിതെന്ന് ഫിനാബ്ലർ ഗ്രൂപ്പ് സിഇഒ റോബ് മില്ലെർ പറഞ്ഞു.

100 കോടി ഡോളറിന്റെ വായ്പ ഫിനാബ്ലർ കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് മറച്ചുവച്ചതായി നേരത്തേ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരിമൂല്യം പെരുപ്പിച്ചു കാട്ടിയെന്നും വൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും പരാതിയുയർന്ന സാഹചര്യത്തിൽ 2020 ഫെബ്രുവരിയിൽ ഷെട്ടി ഇന്ത്യയിലേക്ക് മടങ്ങി. തുടർന്ന് ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ബ്രിട്ടിഷ് ടാക്സ് അതോറിറ്റി ഫിനാബ്ലറിന്റെ രജിസ്ട്രേഷനും റദ്ദാക്കിയിരുന്നു.

The UAE Central Bank has approved the acquisition of the troubled UAE Exchange

Next TV

Related Stories
അഭിമാനതാരത്തിന്; കെ.പി ഗ്രൂപ്പിൻ്റെ ക്യാഷ് അവാർഡും ഉപഹാരവും കൈമാറി

Aug 17, 2022 10:47 PM

അഭിമാനതാരത്തിന്; കെ.പി ഗ്രൂപ്പിൻ്റെ ക്യാഷ് അവാർഡും ഉപഹാരവും കൈമാറി

അഭിമാനതാരത്തിന് ; കെ.പി ഗ്രൂപ്പിൻ്റെ ക്യാഷ് അവാർഡും ഉപഹാരവും...

Read More >>
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
Top Stories