---
title: "#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു"
english_title: "#Malayali #died #after #collapsing #while #working"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/251405/malayali-died-after-collapsing-while-working-new-update"
published_at: "2024-11-24T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6742eb959e26e_death.jpg"
keywords: []
---

# #death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

> **Lead Summary:** **റിയാദ്: ** മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം തേജസ്സിൽ അനിൽ നടരാജനാണ് റിയാദിൽനിന്നും 500 കിലോമീറ്റർ അകലെ റഫായ ജംഷിയിലെ ജോലിസ്ഥാലത്ത്​ ഹൃദയാഘാതം മൂലം മരിച്ചത്​.

## Article Content

**റിയാദ്: ** മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം തേജസ്സിൽ അനിൽ നടരാജനാണ് റിയാദിൽനിന്നും 500 കിലോമീറ്റർ അകലെ റഫായ ജംഷിയിലെ ജോലിസ്ഥാലത്ത്​ ഹൃദയാഘാതം മൂലം മരിച്ചത്​.

ജോലിക്കിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ റഫായ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ്​ ജോലികൾ ചെയ്യുകകയായിരുന്ന അനിലിന് കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി.

റഫായ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മുതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രാഥമിക നടപടികൾ കേളി ദവാദ്മി യൂനിറ്റ് ഭാരവാഹികൾ ചെയ്​തു.

തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്ര ജീവകാരുണ്യകമ്മറ്റിയുടെ നേതൃത്വത്തിൽ മുസാഹ്​മിയ ഏരിയ ജീവകാരുണ്യ പ്രവർത്തകരും റഫായ ജംഷിയിലെ സാമൂഹിക പ്രവർത്തകൻ സലീം കൂട്ടായിയും രംഗത്തുണ്ട്.

പരേതരായ നടരാജ​േൻറയും സതീദേവിയുടേയും മകനാണ്​ അനിൽ. ഭാര്യ: അനിത, ഏകമകൾ: അശ്വതി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/251405/malayali-died-after-collapsing-while-working-new-update)