---
title: "#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി"
english_title: "#Sharjah #ruler #proposed #make #Arabic #official #language #teaching #nurseries"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/251517/sharjah-ruler-proposed-make-arabic-official-language-teaching-nurseries"
published_at: "2024-11-25T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6743e1094dc27_SCHOOL.jpg"
keywords: []
---

# #Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

> **Lead Summary:** ഷാര്‍ജ: ഷാര്‍ജയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ നഴ്സറികളിലും അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണമെന്ന നിര്‍ദ്ദേശവുമായി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.

## Article Content

ഷാര്‍ജ: ഷാര്‍ജയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ നഴ്സറികളിലും അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണമെന്ന നിര്‍ദ്ദേശവുമായി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.

ശെയ്ഖ് സുല്‍ത്താന്‍റെ അധ്യക്ഷതയില്‍ ഷാര്‍ജ യൂണിവേഴ്‌സിറ്റി സിറ്റിയിലെ അക്കാദമി കെട്ടിടത്തില്‍ ഇന്നലെ ചേര്‍ന്ന ഷാര്‍ജ എജ്യുക്കേഷന്‍ അക്കാദമിയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗത്തിലാണ് ഈ നിര്‍ദ്ദേശം.

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ തീരുമാനം ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/251517/sharjah-ruler-proposed-make-arabic-official-language-teaching-nurseries)