---
title: "#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു"
english_title: "#heart #attack #expatriate #died #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/251748/heart-attack-expatriate-died-saudi"
published_at: "2024-11-26T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745279a14926_death.jpg"
keywords: []
---

# #death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയിലെ റിയാദ് ന്യൂ ഇൻഡസ്ട്രിയൽ സിറ്റിയിൽ താമസിച്ചിരുന്ന കർണാടക സ്വദേശിയായ ലക്ഷ്മണ ഹൃദയാഘാതം മൂലം അന്തരിച്ചു.

## Article Content

**റിയാദ് : **സൗദി അറേബ്യയിലെ റിയാദ് ന്യൂ ഇൻഡസ്ട്രിയൽ സിറ്റിയിൽ താമസിച്ചിരുന്ന കർണാടക സ്വദേശിയായ ലക്ഷ്മണ ഹൃദയാഘാതം മൂലം അന്തരിച്ചു.

ദക്ഷിണ കന്നട സ്വദേശിയായ ലക്ഷ്മണ കഴിഞ്ഞ പത്ത് വർഷമായി റിയാദിലെ വീ ഓൺ ഹോട്ടലിൽ ജോലി ചെയ്തുവരുകയായിരുന്നു.

രാത്രിയിൽ താമസസ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റാബിഅ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ രക്ഷിക്കാനായില്ല. പരേതരായ രമണഷെട്ടി, പൂവക എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: രജനി, മക്കൾ: ശ്രേഷ്ഠ ഷെട്ടി, പ്രേരൺ ഷെട്ടി.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തീരൂർക്കാട്, ഉമ്മർ അമ്മാനത്ത്, ജാഫർ വിമ്പൂർ എന്നിവർ നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/251748/heart-attack-expatriate-died-saudi)