---
title: "#DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു"
english_title: "#expatriate #died #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/251799/expatriate-died-saudi"
published_at: "2024-11-26T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67455eeb3f929_FGFD.jpg"
keywords: []
---

# #DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു

> **Lead Summary:** **അൽ ഖോബാർ : [** സൗദി അറേബ്യയിലെ ദമാമിൽ വച്ച് ഏറെക്കാലമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശി ഷാഹുൽ ഹമീദ് അന്തരിച്ചു.

## Article Content

**അൽ ഖോബാർ : [** സൗദി അറേബ്യയിലെ ദമാമിൽ വച്ച് ഏറെക്കാലമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശി ഷാഹുൽ ഹമീദ് അന്തരിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം അൽഖോബാർ തുഖ്ബ കബർസ്ഥാനിൽ സംസ്കരിച്ചു.

അൽഖോബാർ കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്‍റ് ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ നിലമ്പൂർ, ജമാൽ മീനങ്ങാടി, സൈഫുദ്ദീൻ മുക്കം എന്നിവർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/251799/expatriate-died-saudi)