#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ
Nov 26, 2024 08:59 PM | By Athira V

ദുബായ് : സത് വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റൂട്ട് 108 ഉൾപ്പെടെ ഈ മാസം 29 (വെള്ളി) മുതൽ ദുബായിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

റൂട്ട് 108 വെള്ളി, ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലും പ്രത്യേക പരിപാടികളുള്ളപ്പോഴും പ്രവർത്തിക്കും. സർവീസ് സമയം ഉച്ചയ്ക്ക് 2 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെയാണ്, ഓരോ ദിശയിലും പ്രതിദിനം ഒരു മണിക്കൂർ ഇടവിട്ട് 11 ട്രിപ്പുകൾ.

റൂട്ട് എഫ്63, റൂട്ട് ജെ05 എന്നിവയാണ് മറ്റ് രണ്ട് പുതിയ റൂട്ടുകൾ. അൽ ഖലീജ് സ്ട്രീറ്റ്, നായിഫ് സ്ട്രീറ്റ് വഴി അൽ റാസ് മെട്രോ സ്റ്റേഷനെ യൂണിയൻ ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ദുബായ് മെട്രോ ഫീഡർ സർവീസാണ് റൂട്ട് എഫ്63.

റൂട്ട് J05 നെഷാമ ടൗൺഹൗസുകളിലൂടെ കടന്നുപോകുന്ന മിറ കമ്മ്യൂണിറ്റിക്കും ദുബായ് സ്റ്റുഡിയോ സിറ്റിക്കും ഇടയിൽ ഒരു ലിങ്ക് നൽകും.

ഇതോടൊപ്പം യാത്രക്കാരുടെ ദൈനംദിന യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ആർടിഎ ഒ‌ട്ടേറെ ബസ് റൂട്ടുകൾ വെള്ളിയാഴ്ച മുതൽ കാര്യക്ഷമമാക്കും.

അബു ഹെയിൽ ബസ് സ്റ്റേഷനും യൂണിയൻ ബസ് സ്റ്റേഷനും ഇടയിൽ രണ്ട് ദിശകളിലും പ്രവർത്തിക്കാൻ റൂട്ട് 5 പരിഷ്കരിക്കും, ഇനി അൽ റാസ് മെട്രോ സ്റ്റേഷനിൽ സർവീസ് നടത്തില്ല.

കൂടാതെ, റൂട്ട് 14 രണ്ട് ദിശകളിൽ പ്രവർത്തിക്കാൻ ക്രമീകരിക്കും, ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ അവസാനിക്കും. റൂട്ട് 33 ചുരുക്കി അൽ ഗുബൈബ ബസ് സ്റ്റേഷന് പകരം കറാമ ബസ് സ്റ്റേഷനിൽ അവസാനിക്കും.

കൂടാതെ, റൂട്ട് 91, ജബൽ അലി ബസ് സ്റ്റേഷൻ്റെ ദിശയിൽ ബിസിനസ് ബേ കടന്നുപോകുന്നതിനും ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ (ഡിഎംസിസി) സ്റ്റോപ്പിലേക്ക് രണ്ട് ദിശകളിലും സേവനം നൽകുന്നതിനും ക്രമീകരിക്കും. അറേബ്യൻ റാഞ്ചസിനും ദുബായ് പ്രൊഡക് ഷൻ സിറ്റിക്കും ഇടയിലുള്ള യാത്ര വേഗത്തിലാക്കാൻ റൂട്ട് ജെ02 ചുരുക്കും.

അതുപോലെ, ദുബായ് സ്റ്റുഡിയോ സിറ്റിയിലെ സ്റ്റോപ്പുകൾ കുറയ്ക്കുമ്പോൾ സ്‌പോർട്‌സ് സിറ്റി ഉൾപ്പെടുത്തി റൂട്ട് ജെ04 ക്രമീകരിക്കും. അൽ ജർഫ് ഹൈറ്റ്‌സ് ഗ്രൂപ്പിന് സേവനം നൽകുന്നതിനായി റൂട്ട് എഫ് 38 ക്രമീകരിക്കും.

ഇത്തിഹാദ് മാൾ ഉൾപ്പെടുത്തി റൂട്ട് എഫ്39 ക്രമീകരിക്കും. അൽ ഗുബൈബ ബസ് സ്റ്റേഷനിലേക്കുള്ള ഡിഎംസിസി മെട്രോ സ്റ്റോപ്പിൽ സർവീസ് നടത്തുന്നതിനും ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്കിലെ സ്റ്റോപ്പുകൾ കുറയ്ക്കുന്നതിനുമായി റൂട്ട് എക്സ്92 പരിഷ്കരിക്കും









#dubai #new #bus #services #global #village #2 #other #areas #november

Next TV

Related Stories
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jun 15, 2025 03:01 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Jun 15, 2025 02:08 PM

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.