---
title: "#Dubaidutyfree | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: വീണ്ടും ഇന്ത്യൻ ഭാഗ്യം, മലയാളിക്ക് ആഡംബര മോട്ടോർബൈക്ക്"
english_title: "#Dubai #Duty #Free #Draw #Indian #Luck #Again #Luxury #Motorbike #Malayali"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/252417/dubai-duty-free-draw-indian-luck-again-luxury-motorbike-malayali"
published_at: "2024-11-28T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67483a53b7048_dutyfreedraw.jpg"
keywords: []
---

# #Dubaidutyfree | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: വീണ്ടും ഇന്ത്യൻ ഭാഗ്യം, മലയാളിക്ക് ആഡംബര മോട്ടോർബൈക്ക്

> **Lead Summary:** **ദുബായ്: **കഴിഞ്ഞ മൂന്ന് വർഷമായി പതിവായി ഭാഗ്യ പരീക്ഷണം നടത്തിവരുന്നയാളാണ് ഇന്ത്യക്കാരനായ ടി.ജെ. അലെന്.

## Article Content

**ദുബായ്: **കഴിഞ്ഞ മൂന്ന് വർഷമായി പതിവായി ഭാഗ്യ പരീക്ഷണം നടത്തിവരുന്നയാളാണ് ഇന്ത്യക്കാരനായ ടി.ജെ. അലെന്.

എട്ട് കോടിയിലേറെ രൂപയാണ് (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചു.

ഈ മാസം എട്ടിന്  ഓൺലൈനിലൂടെയാണ് സമ്മാനം കൊണ്ടുവന്ന ടിക്കറ്റ് അലെന് എടുക്കുന്നത്.

ജബൽ അലി റിസോർട് ആൻഡ് ഹോട്ടലിൽ ചീഫ് എൻജിനീയറായ ഇദ്ദേഹം കഴിഞ്ഞ മൂന്ന് വർഷമായി പതിവായി ഭാഗ്യ പരീക്ഷണം നടത്തിവരുന്നയാളാണ്. ഇതോടെ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ കോടികൾ വാരുന്ന 240–ാമത്തെ ഇന്ത്യക്കാരനായി അലെൻ.

ഇതോടനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പുകളിൽ മലയാളിയടക്കം രണ്ട് ഇന്ത്യക്കാർക്ക് ആഡംബര വാഹനങ്ങൾ സമ്മാനം ലഭിച്ചു.

കഴിഞ്ഞ പതിമൂന്ന് വർഷമായി യുഎഇയിലുള്ള അജി ബാലകൃഷ്ണനാ(52)ണ് ആഡംബര മോട്ടോർബൈക്ക് സ്വന്തമാക്കിയ മലയാളി. ദുബായിലെ സുരക്ഷാ കമ്പനിയിൽ സെക്യുരിറ്റി ഓഫിസറാണ്.

ഇന്ത്യക്കാരനായ പ്രദുൽ ദിവാകർ(40) ആഡംബര കാറും സ്വന്തമാക്കി. ഷാർജയിലെ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ ഐടി ആപ്ലിക്കേഷൻ മാനേജറായ ഇദ്ദേഹം കഴിഞ്ഞ പതിനാല് വർഷമായി ദുബായിൽ താമസിക്കുന്നു. ‍ ഡൊമനിക്കൻ സ്വദേശി ജാസിം ഫാത്തിയാണ് ആഡംബര കാർ സമ്മാനം നേടിയ മറ്റൊരാൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/252417/dubai-duty-free-draw-indian-luck-again-luxury-motorbike-malayali)