---
title: "ഖത്തർ എയർവേയ്സ് ടിക്കറ്റിൽ 35 ശതമാനം കിഴിവ് "
english_title: "35% discount on Qatar Airways tickets"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/25252/35-discount-on-qatar-airways-tickets"
published_at: "2022-02-08T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620294f9a7b73_dhoha.jpg"
keywords: []
---

# ഖത്തർ എയർവേയ്സ് ടിക്കറ്റിൽ 35 ശതമാനം കിഴിവ് 

> **Lead Summary:** **ദോഹ: **ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തർ എയർവേയ്‌സ് വിമാനയാത്രാ ടിക്കറ്റുകൾക്ക് 35 ശതമാനം വരെ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 7 നും 11നും ഇടയിൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഓഫർ ആനുകൂല്യം ലഭിക്കുക.

## Article Content

**ദോഹ: **ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തർ എയർവേയ്‌സ് വിമാനയാത്രാ ടിക്കറ്റുകൾക്ക് 35 ശതമാനം വരെ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 7 നും 11നും ഇടയിൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഓഫർ ആനുകൂല്യം ലഭിക്കുക.

140 നഗരങ്ങളിലേക്കുമുള്ള പ്രീമിയം, ഇക്കോണമി ക്ലാസുകളിലെ ടിക്കറ്റുകൾക്ക് 35 ശതമാനം വരെയാണ് ഇളവ് ലഭിക്കുന്നത്. ടിക്കറ്റുകളിൽ 2022 ഒക്‌ടോബർ 31 വരെയാണ് യാത്ര അനുവദിക്കുന്നത്.

5 ദിവസത്തെ പ്രമോഷൻ ഓഫറിൽ തിരഞ്ഞെടുക്കപ്പെടുന്ന നൂറിലധികം യാത്രക്കാർക്ക് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാനുള്ള 2 ടിക്കറ്റുകൾ, ഖത്തർ എയർവേയ്‌സിന്റെ സർവീസ് ശൃംഖലകളിൽ യാത്രക്കാർക്ക് ഇഷ്ടപ്പെട്ട കായിക കേന്ദ്രങ്ങളിലേക്ക് ഇക്കോണമി ക്ലാസിൽ 2 ടിക്കറ്റുകൾ, ജിം അംഗത്വം എന്നിവയിൽ ഏതെങ്കിലും ഒന്ന് ലഭിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/25252/35-discount-on-qatar-airways-tickets)