---
title: "#death |  ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "#heart #attack #Expatriate #Malayali #passed #away #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/252930/heart-attack-expatriate-malayali-passed-away-oman"
published_at: "2024-11-30T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674ae9b9ddfc7_death.jpg"
keywords: []
---

# #death |  ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **സലാല: ** തൃശൂർ ചാവക്കാട് സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു .

## Article Content

**സലാല: ** തൃശൂർ ചാവക്കാട് സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു .

ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞുവിന്‍റെ മകൻ അബ്ദുനസീർ (46) ആണ് സലാലക്കടുത്ത് മിർബാത്തിൽ മരിച്ചത്.

സലാലയിലെ മിർബാത്തിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. വർഷങ്ങളോളം സലാല ലുലുവിലും ജോലി ചെയ്തിട്ടുണ്ട്. 

മൃതദേഹം സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: ഷാഹിന. മക്കൾ: ഷിനാസ്, നെയീമ മറിയം. മാതാവ്: മുംതാസ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/252930/heart-attack-expatriate-malayali-passed-away-oman)