---
title: "#DEATH | സൗദി പ്രവാസി നാട്ടിൽ അന്തരിച്ചു"
english_title: "#saudi #expatriate #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/252933/saudi-expatriate-died-country"
published_at: "2024-11-30T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674aee5683cc5_GFT.jpg"
keywords: []
---

# #DEATH | സൗദി പ്രവാസി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: [**[ ](സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന സലാഹുദ്ധീൻ നാട്ടിൽ അന്തരിച്ചു.

## Article Content

**റിയാദ്: [**[ ](സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന സലാഹുദ്ധീൻ നാട്ടിൽ അന്തരിച്ചു.

ആലപ്പുഴ ആര്യാട് ആസ്യ മൻസിലിൽ (പള്ളിവെളി) പരേതരായ ഹമീദ് കുഞ്ഞു, ഖദീജുമ്മ ദമ്പതികളുടെ മകനാണ് സലാഹുദ്ധീൻ.

സൗദിയിലെ ഫാസ്റ്റ് ഫുഡ് കമ്പനിയായ ഹെർഫി ഫുഡ് സർവീസ് കമ്പനിയിലെ ട്രക്ക് ഡ്രൈവറായിരുന്നു.

18 വർഷത്തോളമായി ഈ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന സലാഹുദ്ധീൻ, മാസങ്ങൾക്ക് മുൻപാണ് നീണ്ട അവധിയിൽ നാട്ടിലേക്ക് പോയത്.

ഭാര്യ: ഷാഹിദ, മകൾ: ആസ്യ ഹൈബ.

സലാഹുദ്ദീന്റെ അപ്രതീക്ഷിത വിയോഗത്തിൽ റിയാദ് ഈസ്റ്റ് വെനീസ് അസോസിയേഷൻ പ്രസിഡന്റ് ആന്റണി വിക്ടർ, ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ എന്നിവർ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/252933/saudi-expatriate-died-country)