---
title: "#goldprice | സ്വർണവിലയിൽ ഇടിവ്; ദുബൈ വിപണിയിൽ രേഖപ്പെടുത്തിയത് മൂന്ന് ദിർഹത്തിന്‍റെ കുറവ്"
english_title: "#Fall #goldprices #decrease #three #dirhams #recorded #Dubai #market"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/253386/fall-goldprices-decrease-three-dirhams-recorded-dubai-market"
published_at: "2024-12-02T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674d7fe4d03b7_gdfgszdf.jpg"
keywords: []
---

# #goldprice | സ്വർണവിലയിൽ ഇടിവ്; ദുബൈ വിപണിയിൽ രേഖപ്പെടുത്തിയത് മൂന്ന് ദിർഹത്തിന്‍റെ കുറവ്

> **Lead Summary:** **ദുബൈ: [** ദുബൈയില്‍ സ്വര്‍ണവില ഇടിഞ്ഞു. തിങ്കളാഴ്ച രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ സ്വര്‍ണ വിലയില്‍ ഗ്രാമിന് മൂന്ന് ദിര്‍ഹത്തിന്‍റെ കുറവാണ് ഉണ്ടായത്.

## Article Content

**ദുബൈ: [** ദുബൈയില്‍ സ്വര്‍ണവില ഇടിഞ്ഞു. തിങ്കളാഴ്ച രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ സ്വര്‍ണ വിലയില്‍ ഗ്രാമിന് മൂന്ന് ദിര്‍ഹത്തിന്‍റെ കുറവാണ് ഉണ്ടായത്.

യുഎഇ പ്രാദേശിക സമയം രാവിലെ 9 മണിക്ക് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 318.25 ദിര്‍ഹമാണ് രേഖപ്പെടുത്തിയത്.

വാരാന്ത്യത്തില്‍ വിപണി അവസാനിക്കുമ്പോള്‍ 321.5 ദിര്‍ഹം ആയിരുന്നു. 3.25 ദിര്‍ഹത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 294.5 ദിര്‍ഹമാണ്. 21 കാരറ്റ് 285.25 ദിര്‍ഹത്തിലേക്കും 18 കാരറ്റ് 244.5 ദിര്‍ഹത്തിലേക്കുമാണ് എത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/253386/fall-goldprices-decrease-three-dirhams-recorded-dubai-market)