---
title: "#death | നാട്ടിലേക്ക് പോയത് രണ്ടാഴ്ച മുമ്പ്; വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു"
english_title: "#home #two #weeks #ago #native #Vadakara #died #due #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/253463/home-two-weeks-ago-native-vadakara-died-due-heartattack"
published_at: "2024-12-02T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674dcc6bca1a9_dsfsd.jpg"
keywords: []
---

# #death | നാട്ടിലേക്ക് പോയത് രണ്ടാഴ്ച മുമ്പ്; വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

> **Lead Summary:** **മനാമ: [ **രണ്ടാഴ്ച മുമ്പ് അവധിക്ക് നാട്ടിലേക്ക് പോയ വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് നാട്ടിൽ അന്തരിച്ചു.

## Article Content

**മനാമ: [ **രണ്ടാഴ്ച മുമ്പ് അവധിക്ക് നാട്ടിലേക്ക് പോയ വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് നാട്ടിൽ അന്തരിച്ചു.

കുഞ്ഞിപ്പള്ളി ചിറയിൽ പീടിക പറമ്പത്ത് ഷംസുദ്ധീൻ (47) ആണ് അന്തരിച്ചത്.

തിങ്കളാഴ്ച രാവിലെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഈ മാസം പതിനഞ്ചിന് ബഹ്റൈനിലേക്ക് തിരികെ വരാനിരിക്കുകയായിരുന്നു.

ട്യൂബി മുഷറഫ് ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു ഷംസുദ്ദീൻ. വർഷങ്ങളായി ബഹ്റൈനിലുള്ള ഷംസുദ്ധീൻ കോൾഡ് സ്റ്റോറുകളിലൂമ ഹോട്ടലുകളിലും ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ: നജ്മ. മൂന്നു മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/253463/home-two-weeks-ago-native-vadakara-died-due-heartattack)