---
title: "യുഎഇയില്‍ 1538 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു"
english_title: "covid confirmed another 1538 in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/25437/covid-confirmed-another-1538-in-the-uae"
published_at: "2022-02-09T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203c401dde1b_covid.jpg"
keywords: []
---

# യുഎഇയില്‍ 1538 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** **അബുദാബി: **യുഎഇയില്‍ ഇന്ന് 1,538 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,457 പേരാണ് രോഗമുക്തരായത് .

## Article Content

**അബുദാബി: **യുഎഇയില്‍ ഇന്ന് 1,538 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,457 പേരാണ് രോഗമുക്തരായത് .

രാജ്യത്ത് കൊവിഡ് ബാധിച്ച് നാല് മരണങ്ങള്‍ കൂടി  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,77,945 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,62,514 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,91,318 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.

2,273 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 68,923 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/25437/covid-confirmed-another-1538-in-the-uae)