ദോഹ: (gcc.truevisionnews.com) ഖത്തറിലെ ലുലു ഗ്രൂപ്പ് ജീവനക്കാരൻ നാട്ടിൽ അന്തരിച്ചു.
വയനാട് കൽപറ്റ റാട്ടക്കൊല്ലി മാറാട്ടുകളത്തിൽ റോയ് ദേവസ്യയാണ് (41) നാട്ടിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ലുലു ഗ്രൂപ്പിൽ പർച്ചേസ് കോർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ് അസുഖത്തെ തുടർന്ന് നാട്ടിലേക്ക് പോയത്.
തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം. 15 വർഷത്തോളമായി ഖത്തറിലെ ലുലു ഗ്രൂപ്പിൽ ജീവനക്കാരനായിരുന്നു റോയ് ദേവസ്യ.
അവിവാഹിതനാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി എം.കെ ദേവസ്യയാണ് പിതാവ്.
മാതാവ്: അന്നകുട്ടി, സഹോദരി ട്രീസ. റോയ് ദേവസ്സ്യയുടെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ഖത്തർ സഹപ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി
#employee #LuluGroup #Qatar #passedaway #country