---
title: "#Death | ക​ഴി​ഞ്ഞ മാ​സം ജി​സാ​ന് സ​മീ​പം മരിച്ച മ​ല​പ്പു​റം സ്വ​ദേ​ശി അ​ൻ​വ​ർ ചാ​ലി​​ലി​ന്റെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി"
english_title: "#body #Malappuram #Swadeshi #AnwarChalil #died #near #Jizan #month #body #buried"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/256087/body-malappuram-swadeshi-anwarchalil-died-near-jizan-month-body-buried"
published_at: "2024-12-14T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675ce83f02863_death.jpg"
keywords: []
---

# #Death | ക​ഴി​ഞ്ഞ മാ​സം ജി​സാ​ന് സ​മീ​പം മരിച്ച മ​ല​പ്പു​റം സ്വ​ദേ​ശി അ​ൻ​വ​ർ ചാ​ലി​​ലി​ന്റെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി

> **Lead Summary:** **ജി​സാ​ൻ​: ** ക​ഴി​ഞ്ഞ മാ​സം ജി​സാ​ന് സ​മീ​പം ഈ​ദാ​ബി​യി​ൽ മ​രി​ച്ച മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി ചെ​ർ​ള​പ്പാ​ലം സ്വ​ദേ​ശി അ​ൻ​വ​ർ ചാ​ലി​​ലി​ന്റെ മൃ​ത​ദേ​ഹം ഈ​ദാ​ബി​യി​ലെ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

## Article Content

**ജി​സാ​ൻ​: ** ക​ഴി​ഞ്ഞ മാ​സം ജി​സാ​ന് സ​മീ​പം ഈ​ദാ​ബി​യി​ൽ മ​രി​ച്ച മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി ചെ​ർ​ള​പ്പാ​ലം സ്വ​ദേ​ശി അ​ൻ​വ​ർ ചാ​ലി​​ലി​ന്റെ മൃ​ത​ദേ​ഹം ഈ​ദാ​ബി​യി​ലെ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

ബു​ധ​നാ​ഴ്ച അ​സ​ർ ന​മ​സ്കാ​ര​ശേ​ഷം ന​ട​ന്ന മ​യ്യി​ത്ത്​ ന​മ​സ്കാ​ര​ത്തി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.മൊ​യ്തീ​ൻ കു​ട്ടി​യു​ടെ​യും സു​ഹ്റ​യു​ടെ​യും മ​ക​നാ​ണ് അ​ൻ​വ​ർ.

സ​ഹോ​ദ​ര​ങ്ങ​ൾ: വീ​രാ​ൻ കു​ട്ടി, ഫ​വാ​സ്, ഫ​ർ​സാ​ന.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്‌ ജി​സാ​ൻ കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്ങി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റും ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്‌ സി.​സി.​ഡ​ബ്ല്യു.​എ മെം​ബ​റു​മാ​യ ശം​സു പൂ​ക്കോ​ട്ടൂ​ർ,സ​ബി​യ ഏ​രി​യ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ സാ​ദി​ഖ് മ​ങ്ക​ട, ക​ബീ​ർ പൂ​ക്കോ​ട്ടൂ​ർ, സാ​ലിം നെ​ച്ചി​യി​ൽ, ഇ​ദാ​ബി കെ.​എം.​സി.​സി ഭാ​ര​വാ​ഹി സി.​പി. ഫൈ​സ​ൽ, മൂ​സ വ​ലി​യോ​റ എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

ഇ​സ്മാ​ഈ​ൽ ചൊ​ക്ലി, ബ​ഷീ​ർ ആ​ക്കോ​ട് സ​മീ​ർ അ​മ്പ​ല​പ്പാ​റ, അ​ൻ​വ​റി​​ന്റെ ബ​ന്ധു​ക്ക​ളാ​യ മു​ഹ​മ്മ​ദ് കു​ട്ടി പു​ള്ളാ​ട്ട്, മു​ഹ​മ്മ​ദ് പു​ള്ളാ​ട്ട് ഫാ​രി​സ്, സ​ക്കീ​ർ മു​ഹ്‌​യി​ദ്ദീ​ൻ പു​ള്ളാ​ട്ട്, ഷാ​ഫി പു​ള്ളാ​ട്ട്, ഉ​സ്മാ​ൻ പു​ള്ളാ​ട്ട്, മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/256087/body-malappuram-swadeshi-anwarchalil-died-near-jizan-month-body-buried)