---
title: "#founddead | ഷാർജയിൽ കെട്ടിടത്തിൽ നിന്ന്​ വീണ്​ പ്രവാസിക്ക്​ ദാരുണാന്ത്യം"
english_title: "#Indian #expatriate #met #tragic #end #from #building."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/256271/indian-expatriate-met-tragic-end-from-building"
published_at: "2024-12-14T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675d9c0e51c9b_death.jpg"
keywords: []
---

# #founddead | ഷാർജയിൽ കെട്ടിടത്തിൽ നിന്ന്​ വീണ്​ പ്രവാസിക്ക്​ ദാരുണാന്ത്യം

> **Lead Summary:** **ഷാർജ: ** കെട്ടിടത്തിൽ നിന്ന്​ ഇന്ത്യക്കാരനായ പ്രവാസിക്ക്​ ദാരുണാന്ത്യം. 40കാരനാണ്​ മരിച്ചത്​.

## Article Content

**ഷാർജ: ** കെട്ടിടത്തിൽ നിന്ന്​ ഇന്ത്യക്കാരനായ പ്രവാസിക്ക്​ ദാരുണാന്ത്യം. 40കാരനാണ്​ മരിച്ചത്​.

ഷാർജ ഇൻഡസ്​ട്രിയൽ ഏരിയ7ൽ ഡിസംബർ എട്ടിന്​ വെള്ളിയാഴ്ച വൈകിട്ട്​ നാലുമണിയോടെയാണ്​ സംഭവമെന്ന്​ ഷാർജ പൊലീസ്​ അറിയിച്ചു. ​ മൂന്ന്​ നില കെട്ടിടത്തിൽ നിന്ന്​ വീണ നിലയിലാണ്​ കണ്ടെത്തിയത്​.

ഇതേ കെട്ടിടത്തിൽ താമസക്കാരനായ സഹപ്രവർത്തകനാണ്​ യുവാവ്​ ബോധരഹിതനായി കിടക്കുന്നതായി പൊലീസിൽ റിപോർട്ട്​ ചെയ്​തത്​.

പൊലീസ്​ എത്തി മൃതദേഹം പോസ്റ്റ്​മോർട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി. അപകടമോ ആത്മഹത്യയാണോ എന്ന്​ വ്യക്​തമല്ല. സംഭവത്തിൽ ഷാർജ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/256271/indian-expatriate-met-tragic-end-from-building)