---
title: " #NationalDay | ദേശീയ ദിനാഘോഷ പരേഡ് റദ്ദാക്കി ഖത്തർ; അറിയിപ്പുമായി അധികൃതർ"
english_title: "#Qatar #cancels #National #Day #celebration #parade #Authorities #notification"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/256459/qatar-cancels-national-day-celebration-parade-authorities-notification"
published_at: "2024-12-15T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675eee4b1ffca_qatar.jpg"
keywords: []
---

#  #NationalDay | ദേശീയ ദിനാഘോഷ പരേഡ് റദ്ദാക്കി ഖത്തർ; അറിയിപ്പുമായി അധികൃതർ

> **Lead Summary:** **ദോഹ: **ഖത്തര്‍ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പരേഡ് റദ്ദാക്കി. ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

## Article Content

**ദോഹ: **ഖത്തര്‍ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പരേഡ് റദ്ദാക്കി. ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

പരേഡ് റദ്ദാക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടല്ല. ഡിസംബർ 18നാണ് ദേശീയ ദിനം. ദേശീയ ദിനത്തിന് ദോഹ കോർണിഷിലാണ്​ വിവിധ സേനാ വിഭാഗങ്ങളും പാരാട്രൂപ്പേഴ്​സും ഉൾപ്പെടെ അണിനിരക്കുന്ന പരേഡ്​ അരങ്ങേറുന്നത്​.

താൽകാലിക സ്​റ്റേജ്​ ഉൾപ്പെടെ ഒരുക്കങ്ങൾ ദോഹ കോർണിഷിൽ നേരത്തെ ആരംഭിച്ചിരുന്നു. തയ്യാറെടുപ്പുകൾക്കിടെയാണ്​ പരേഡ്​ റദ്ദാക്കികൊണ്ടുള്ള തീരുമാനം.

ഉംസലാലിലെ ദർബ്​ അൽ സാഇയിലെ ദേശീയ ദിന പരിപാടികൾ തുടരും. ദേശീയ ദിനാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ ചടങ്ങായിരുന്നു പരേഡ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/256459/qatar-cancels-national-day-celebration-parade-authorities-notification)