(gcc.truevisionnews.com) കുവൈത്തിലെ ബാങ്കിൽ നിന്ന് വായ്പെയുത്ത് തിരിച്ചടയ്ക്കാതെ 1425 മലയാളികള്‍ മുങ്ങിയ സംഭവത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. വായ്പയെടുത്തശേഷം കുവൈത്തിൽ നിന്ന് പോയവരുടെ വിശദാംശങ്ങളാണ് തേടുന്നത്.
700 കോടിയോളം രൂപ വായ്പയെടുത്തശേഷം 1425 മലയാളികൾ കുവൈത്തിൽ നിന്ന് മുങ്ങിയെന്നാണ് ബാങ്ക് അധികൃതർ സംസ്ഥാന പൊലീസിനെ അറിയിച്ചത്.
ഇവരുടെ മുഴുവൻ വിശദാംശങ്ങളും വേണമെന്ന് ആഭ്യന്തരമന്ത്രാലയം ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു. ചർച്ച ചെയ്തശേഷം മറുപടി നൽകാമെന്ന് ഗൾഫ് ബാങ്ക് ഓഫ് കുവൈത്ത് അധികൃതർ മറുപടി നൽകി.
നിലവിൽ രജിസ്റ്റർ ചെയ്ത പത്ത് കേസുകളുടെ വിശദാംശങ്ങളും പൊലീസിൽ നിന്ന് കേന്ദ്രസർക്കാർ ശേഖരിച്ചു. അടുത്തയാഴ്ച കേരളത്തിൽ എത്തുന്ന ബാങ്ക് അധികൃതർ കൂടുതൽ പരാതികൾ നൽകും.
#Bank #loan #incident #Kuwait #Union #Home #Ministry #started #investigation