കുവൈത്ത് സിറ്റി : (gcc.truevisionnews.com) കോട്ടയം മൂലവട്ടം ഉപ്പൂട്ടിൽ വീട്ടിൽ സതീഷ് വർഗീസ് (67) അന്തരിച്ചു.
അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അഹമ്മദി സെന്‍റർ ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനിയിലായിരുന്നു മുൻപ് ജോലി ചെയ്തിരുന്നത്.
ഭാര്യ: ഷീബ ആന്‍റണി (ഫർവാനിയ ആശുപത്രി-സ്റ്റാഫ് നഴ്സ്). മക്കൾ: ഷിദിൻ, ഷിൽസ(ജർമനി).
മരുമകൻ: ഫ്രാൻസിസ് (ജർമനി). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
#Expatriate #Malayali #passedaway #Kuwait