---
title: "തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന യുവാവിന് അഞ്ച് വര്‍ഷം തടവ്"
english_title: "Young man jailed for five years for joining militant group"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/257/young-man-jailed-for-five-years-for-joining-militant-group"
published_at: "2021-09-25T20:39:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614f3dbe713ea_court uae.jpg"
keywords: []
---

# തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന യുവാവിന് അഞ്ച് വര്‍ഷം തടവ്

> **Lead Summary:** **കുവൈത്ത് സിറ്റി : **തീവ്രവാദ സംഘടനയായ ഹിസ്‍ബുല്ലയില്‍ ചേര്‍ന്ന യുവാവിന് കുവൈത്ത് ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

## Article Content

**കുവൈത്ത് സിറ്റി : **തീവ്രവാദ സംഘടനയായ ഹിസ്‍ബുല്ലയില്‍ ചേര്‍ന്ന യുവാവിന് കുവൈത്ത് ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

ലബനോനില്‍ ആക്രമണം നടത്താനായി ഇയാള്‍ ആയുധ പരിശീലനം നടത്തിയതായും ദേശീയ സുരക്ഷാ നിയമ പ്രകാരം പബ്ലിക് പ്രോസിക്യൂഷന്‍ രജിസ്റ്റര്‍ ചെയ്‍ത കേസിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ അടിസ്ഥാന സംവിധാനങ്ങള്‍ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന സംഘടനയില്‍ ചേരുകയും അവയുമായി ആശയവിനിമയം നടത്തുകയും ചെയ്‍തതായും കോടതി രേഖകള്‍ സൂചിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/257/young-man-jailed-for-five-years-for-joining-militant-group)