എട്ട് വയസുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്ക് ശിക്ഷ

എട്ട് വയസുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്ക് ശിക്ഷ
Sep 25, 2021 08:56 PM | By Truevision Admin

അജ്‍മാന്‍ : യുഎഇയില്‍ എട്ട് വയസുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു. 20ഉം 31ഉം വയസുള്ള രണ്ട് ഏഷ്യക്കാര്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനുമാണ് കോടതി വിധിച്ചത്. എട്ട് വയസുകാരനായ അറബ് ബാലനെ ഒരു ഗ്രോസറി സ്റ്റോറില്‍ വെച്ചാണ് പ്രതികള്‍ പീഡിപ്പിച്ചത്.

പീഡനത്തിനിരയായ കുട്ടിയുടെ പിതാവ് മേയ് ഇരുപതിനാണ് പൊലീസില്‍ പരാതി നല്‍കിയത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഗ്രോസറി സ്റ്റോറില്‍വെച്ചാണ് പ്രതികള്‍ ലൈംഗിക പീഡനത്തിനിരയാക്കിയത്.

ബ്രഡ് വാങ്ങാനായി കടയിലേക്ക് പോയ കുട്ടി തിരിച്ചുവരാന്‍ വൈകുന്ന കാര്യം കുട്ടിയുടെ അമ്മയാണ് അച്ഛനോട് പറഞ്ഞത്. ഇതോടെ കുട്ടിയെ അന്വേഷിക്കാനായി ജ്യേഷ്‍ഠനെ താഴേക്ക് പറഞ്ഞയച്ചു.

ഗ്രോസറി സ്റ്റോറിലെ മാനേജരും മറ്റൊരാളും ചേര്‍ന്ന് തന്നെ പിടിച്ചുവെച്ചുവെന്നുവെന്നും പീഡിപ്പിച്ചുവെന്നും കുട്ടി സഹോദരനോട് പറഞ്ഞു.

കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇവര്‍ തങ്ങളുടെ ഫോണുകളില്‍ പകര്‍ത്തി. പരാതി ലഭിച്ചതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ്, രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Two teenagers convicted of molesting eight-year-old boy

Next TV

Related Stories
കൃത്രിമ ക്രിസ്മസ് ട്രീകൾക്ക് മൂന്നിരട്ടി വില

Dec 17, 2021 02:07 PM

കൃത്രിമ ക്രിസ്മസ് ട്രീകൾക്ക് മൂന്നിരട്ടി വില

കണ്ടെയ്നർ ക്ഷാമം മൂലം അമേരിക്കയിൽനിന്ന് ക്രിസ്മസ് ട്രീ എത്താൻ വൈകിയതോടെ യുഎഇയിൽ കൃത്രിമ...

Read More >>
വൻ വിലക്കുറവ്, രുചിമേളം; ആഘോഷപ്പൂരത്തിന് തുടക്കം, ലോകം സ്വപ്ന നഗരത്തിന്റെ കൈക്കുമ്പിളിൽ

Dec 16, 2021 11:47 AM

വൻ വിലക്കുറവ്, രുചിമേളം; ആഘോഷപ്പൂരത്തിന് തുടക്കം, ലോകം സ്വപ്ന നഗരത്തിന്റെ കൈക്കുമ്പിളിൽ

ഭാഗ്യശാലികൾക്ക് ആഡംബര വാഹനങ്ങളും സ്വർണാഭരണങ്ങളും സ്വന്തമാക്കാം. നിസാൻ ഗ്രാൻഡ് നറുക്കെടുപ്പിൽ...

Read More >>
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം; വൻ വിലക്കുറവ്

Dec 14, 2021 03:21 PM

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം; വൻ വിലക്കുറവ്

കാഴ്ചകളും കൗതുകങ്ങളും കൈനിറയെ സമ്മാനങ്ങളുമായി ലോകത്തെ വരവേൽക്കാൻ ദുബായ്...

Read More >>
എക്‌സ്‌പോ 2020: ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത് അഞ്ച് ലക്ഷത്തിലേറെ പേര്‍

Dec 12, 2021 07:54 AM

എക്‌സ്‌പോ 2020: ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത് അഞ്ച് ലക്ഷത്തിലേറെ പേര്‍

ഗുജറാത്ത്, തെലങ്കാന, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങളുടെ പ്രദര്‍ശനങ്ങള്‍ ഇതിനകം എക്‌സ്‌പോയിലെ ഇന്ത്യന്‍...

Read More >>
ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

Dec 2, 2021 01:30 PM

ഉംറ വീസകളില്‍ എത്തുന്നവര്‍ക്കു സൗദിയില്‍ 30 ദിവസം വരെ താമസിക്കാം

വിദേശങ്ങളില്‍ നിന്ന് ഉംറ വീസകളില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കു സൗദിയില്‍ താമസിക്കാനുള്ള അനുമതി 30 ദിവസം...

Read More >>
സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

Nov 30, 2021 06:09 PM

സൗ​ദി മാ​ര​ത്ത​ൺ: മ​ല​യാ​ളി​ക്ക്​ അ​ഭി​മാ​ന​മാ​യി ഷാ​ന ജ​ബി​ൻ

സൗ​ദി അ​റേ​ബ്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ര​ങ്ങേ​റി​യ അ​ന്താ​രാ​ഷ്​​ട്ര ഹാ​ഫ്​ മാ​ര​ത്ത​ണി​ൽ ഏ​ക മ​ല​യാ​ളി...

Read More >>
Top Stories