---
title: "#Death | പനി ബാധിച്ച് ചികിത്സയിലായ  കണ്ണൂർ സ്വദേശിനി കുവൈത്തിൽ അന്തരിച്ചു"
english_title: "#native #Kannur #died #Kuwait #treated #fever"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/258136/native-kannur-died-kuwait-treated-fever"
published_at: "2024-12-22T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6767cacebe4c5_obituary.jpg"
keywords: []
---

# #Death | പനി ബാധിച്ച് ചികിത്സയിലായ  കണ്ണൂർ സ്വദേശിനി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത്: ** പനി ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ വെറ്റില പള്ളി സ്വദേശിനി കുവൈത്തിൽ മരിച്ചു.

## Article Content

**കുവൈത്ത്: ** പനി ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ വെറ്റില പള്ളി സ്വദേശിനി കുവൈത്തിൽ മരിച്ചു.

അഹ്മദ് അല്‍ മഗ്‌രിബ് കമ്പനി കുവൈത്ത് ഹെഡ് മന്‍സൂര്‍ ചൂരിയുടെ ഭാര്യ സുമയ്യ (36) ആണ് മരിച്ചത്.

പനികാരണം ഏതാനും ദിവസങ്ങളായി അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

ദുബൈയിലായിരുന്ന കുടുംബം മന്‍സൂറിന്റെ ജോലി മാറ്റത്തെതുടര്‍ന്ന് ആറുമാസം മുന്‍പാണ് കുവൈത്തില്‍ എത്തിയത്.

മക്കള്‍: അല, മുഹമ്മദ്, അബ്ദുല്ല, ഹവ്വ (ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂൾ). മയ്യിത്ത് കുവൈത്തില്‍ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/258136/native-kannur-died-kuwait-treated-fever)