#illegalresident | സൗദിയിൽ ഒരാഴ്ചയ്ക്കിടെ 20159 അനധികൃത താമസക്കാർ അറസ്റ്റിലായി

#illegalresident | സൗദിയിൽ ഒരാഴ്ചയ്ക്കിടെ 20159 അനധികൃത താമസക്കാർ അറസ്റ്റിലായി
Dec 22, 2024 08:19 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് 20,159 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു.

ഡിസംബർ 12നും 18നും ഇടയിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

അറസ്റ്റിലായവരിൽ 11,302 പേർ റസിഡൻസി നിയമം ലംഘിച്ചവരും 5,652 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,205 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ എണ്ണം 1,861 ആണ്.

അവരിൽ 33 ശതമാനം യെമൻ പൗരന്മാരും 65 ശതമാനം എത്യോപ്യൻ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്.

അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 112 പേരെയും അറസ്റ്റ് ചെയ്തു.

നിയമലംഘകരെ കടത്തിക്കൊണ്ടുവരികയും അഭയം നൽകുകയും ജോലിയിൽ ഏർപ്പെടുത്തുകയും ചെയ്ത 17 പേരെയും അറസ്റ്റ് ചെയ്തു.

29,540 പ്രവാസികൾ നിലവിൽ നിയമനടപടികൾ നേരിടുന്നുണ്ട്. രാജ്യത്തേക്കുള്ള വ്യക്തികളുടെ അനധികൃത പ്രവേശനത്തിന് സൗകര്യമൊരുക്കുന്നവർക്ക് 15 വർഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

#illegalresidents #arrested #SaudiArabia#week

Next TV

Related Stories
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jun 15, 2025 03:01 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Jun 15, 2025 02:08 PM

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ...

Read More >>
ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

Jun 14, 2025 05:36 PM

ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

ഹജ്ജിനെത്തിയ മലയാളി തീർഥാടക അന്തരിച്ചു...

Read More >>
കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

Jun 14, 2025 03:08 PM

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി...

Read More >>
News Roundup






Entertainment News





https://gcc.truevisionnews.com/.