---
title: "#death | ഹൃദയാഘാതം; പ്രവാസി മലയാളി അറാറിൽ അന്തരിച്ചു"
english_title: "#heartattack #Expatriate #Malayali #died #Arar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/259085/heartattack-expatriate-malayali-died-arar"
published_at: "2024-12-26T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676d3147b4107_rrrrrrrrry.jpg"
keywords: []
---

# #death | ഹൃദയാഘാതം; പ്രവാസി മലയാളി അറാറിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്​: [** ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദി വടക്കൻ മേഖലയിലെ അറാറിൽ അന്തരിച്ചു.

## Article Content

**റിയാദ്​: [** ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദി വടക്കൻ മേഖലയിലെ അറാറിൽ അന്തരിച്ചു.

കോട്ടയം ഈരാറ്റുപേട്ട സഫാ നഗർ വെള്ളൂപ്പറമ്പിൽ സുബൈറാണ്​ അറാറിലെ സെൻട്രൽ ആശുപത്രിയിൽ മരിച്ചത്​.

നെഞ്ചുവേദനയെ തുടർന്ന് റഫയിലെ ജനറൽ ആശുപത്രിയിൽ​ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി അറാറിലേക്ക് മാറ്റുകയായിരുന്നു.

30 വർഷത്തോളമായി റഫയിൽ ജോലി ചെയ്യുകയായിരുന്നു.

മൃതദേഹം റഫയിൽ ഖബറടക്കും. ഭാര്യ: നിസ പാണ്ടിയാലക്കൽ കുടുംബാംഗം. മക്കൾ: റിഫ്‌ന, ഷഹാന, റാമിസ്. മരുമകൻ: സുഹൈൽ വെള്ളൂപ്പറമ്പിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/259085/heartattack-expatriate-malayali-died-arar)