---
title: "#planecrash | ക​സാ​ഖ്സ്താ​നി​ലെ വി​മാ​ന അ​പ​ക​ടം; അ​നു​ശോ​ചനം അറിയിച്ച് ഒ​മാ​ൻ"
english_title: "#planecrash #Kazakhstan #Condolences #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/259280/planecrash-kazakhstan-condolences-oman"
published_at: "2024-12-27T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676e65f63615e_YU.jpg"
keywords: []
---

# #planecrash | ക​സാ​ഖ്സ്താ​നി​ലെ വി​മാ​ന അ​പ​ക​ടം; അ​നു​ശോ​ചനം അറിയിച്ച് ഒ​മാ​ൻ

> **Lead Summary:** **മ​സ്ക​ത്ത്: [ ** പ​ടി​ഞ്ഞാ​റ​ൻ ക​സാ​ഖ്​സ്താ​നി​ലെ അ​ക്‌​തൗ ന​ഗ​ര​ത്തി​ന് സ​മീ​പം അ​സ​ർ​ബൈ​ജാ​ൻ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഒ​മാ​ൻ അ​നുശോചിച്ചു.

## Article Content

**മ​സ്ക​ത്ത്: [ ** പ​ടി​ഞ്ഞാ​റ​ൻ ക​സാ​ഖ്​സ്താ​നി​ലെ അ​ക്‌​തൗ ന​ഗ​ര​ത്തി​ന് സ​മീ​പം അ​സ​ർ​ബൈ​ജാ​ൻ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഒ​മാ​ൻ അ​നുശോചിച്ചു.

ഇ​രു സ​ർ​ക്കാ​റു​ക​ളോ​ടും ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ടും ആ​ത്മാ​ർ​ഥ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അ​സ​ർ​ബൈ​ജാ​ൻ യാ​ത്രാ​വി​മാ​നം ക​സാ​ഖ്സ്താ​നി​ൽ ത​ക​ർ​ന്നു വീ​ണ് 40 പേ​ർ മ​രി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. മൂ​ന്ന് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 27 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

ക​സ​ഖ്സ്താ​നി​ലെ ബാ​കു​വി​ൽ നി​ന്ന് റ​ഷ്യ​യി​ലെ ഗ്രോ​സ്നി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​സ​ർ​ബൈ​ജാ​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​ന​മാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.

വി​മാ​ന​ത്തി​ൽ അ​ഞ്ച് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 67 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക​സ​ഖ്സ്താ​നി​ലെ അ​ക്‌​തൗ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്.

ഗ്രോ​സ്നി​യി​ലെ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് കാ​ര​ണം വി​മാ​നം വ​ഴി​തി​രി​ച്ച് വി​ട്ടി​രു​ന്നാ​താ​യാ​ണ് വി​വ​രം.

അ​ക്‌​തൗ​വി​ന് മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ​െവ​ച്ചാ​ണ് പൈ​ല​റ്റ് അ​ടി​യ​ന്ത​ര ലാ​ൻ​ഡി​ങ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/259280/planecrash-kazakhstan-condolences-oman)