---
title: "#cold | നാളെ മുതൽ സൗദി തണുത്തു വിറയ്ക്കും; താപനില പൂജ്യത്തിലെത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം"
english_title: "#SaudiArabia #cold #tomorrow #National #Weather #Service #temperature #reach #zero"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/259359/saudiarabia-cold-tomorrow-national-weather-service-temperature-reach-zero"
published_at: "2024-12-27T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676ebd644889a_45.jpg"
keywords: []
---

# #cold | നാളെ മുതൽ സൗദി തണുത്തു വിറയ്ക്കും; താപനില പൂജ്യത്തിലെത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

> **Lead Summary:** **ജിദ്ദ: [** ശനിയാഴ്‌ച മുതൽ സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിൽ താപനില 4 മുതൽ പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.

## Article Content

**ജിദ്ദ: [** ശനിയാഴ്‌ച മുതൽ സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിൽ താപനില 4 മുതൽ പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.

തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, മദീന മേഖലയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് തണുത്ത കാലാവസ്ഥ കൂടുതലും അനുഭവപ്പെടുക.

ജനുവരി 3 വരെ സമാന കാലാവസ്ഥ തുടരും.

അതേസമയം ശീതകാലത്തിന്റെ ആരംഭം മുതൽ വരുന്ന ആഴ്‌ചയിൽ രാജ്യത്തിന്റെ പ്രദേശങ്ങൾ ഏറ്റവും ശക്തമായ ശീത തരംഗത്തിന് വിധേയമാകുമെന്ന റിപ്പോർട്ടുകൾ നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽ ഖഹ്താനി നിഷേധിച്ചു എന്നത് ശ്രദ്ധേയമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/259359/saudiarabia-cold-tomorrow-national-weather-service-temperature-reach-zero)