കുവൈത്ത് സിറ്റി: (gcc.truevisionnews.com) ജാബ്രിയയിൽ സുഹൃത്തിന്റെ വെടിയേറ്റ് സ്വദേശി മരിച്ചു.
ജാബ്രിയ മേഖലയിലെ റെസിഡൻഷ്യൽ ഹോമിലാണ് വെടിവെപ്പുണ്ടായത്. സംഭവം അറിഞ്ഞ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും എമർജൻസി മെഡിക്കൽ റെസ്പോണ്ട് ടീമും സ്ഥലത്തെത്തി.
സംഘം പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങി. കുറ്റവാളി കീഴടങ്ങി. കുറ്റകൃത്യത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
#compatriot #died #jabriya #after #being #shot #his #friend.