---
title: "#death |  ബ​ഹ്റൈ​നി​ൽ അന്തരിച്ച പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു"
english_title: "#body #Payyannoor #native #who #died #Bahrain #brought #home."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/259790/body-payyannoor-native-who-died-bahrain-brought-home"
published_at: "2024-12-29T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677179af5b493_death.jpg"
keywords: []
---

# #death |  ബ​ഹ്റൈ​നി​ൽ അന്തരിച്ച പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

> **Lead Summary:** **മ​നാ​മ: **ക​ഴി​ഞ്ഞ ദി​വ​സം അന്തരിച്ച പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.

## Article Content

**മ​നാ​മ: **ക​ഴി​ഞ്ഞ ദി​വ​സം അന്തരിച്ച പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.

സൗ​ത്ത് ബ​സാ​ർ വി​ദോ​ബ ടെ​മ്പി​ൾ ‘ചി​ന്നു’ വീ​ട്ടി​ൽ ന​മ്പ്യാ​ത്ത​റ കോ​വി​ൽ ബാ​ല​കൃ​ഷ്ണ​നാ​ണ് (64) മരിച്ചത്. പ്ര​മേ​ഹ​മ​ട​ക്കം നി​ര​വ​ധി അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. പ​തി​മൂ​ന്ന് വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ലു​ള്ള ബാ​ല​കൃ​ഷ്ണ​ൻ വ​ന്ന​തി​നു​ശേ​ഷം ഇ​തു​വ​രെ നാ​ട്ടി​ൽ പോ​യി​ട്ടി​ല്ല. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രി​ട​പെ​ട്ടാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടേ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടേ​യും ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലെ​ത്തി​ച്ച​ത്. നോ​ർ​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ആം​ബു​ല​ൻ​സി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/259790/body-payyannoor-native-who-died-bahrain-brought-home)