ദുബായ് : (gcc.truevisionnews.com) ബാലഗ്രാം സ്വദേശിയായ യുവാവ് ദുബായിൽ വാഹനാപകടത്തിൽ മരിച്ചു.
പുളിമൂട്ടിൽ ജോൺസന്റെ മകൻ മനു പി.ജോൺസനാണു (39) മരിച്ചത്.
ദുബായിലെ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന മനു ക്രിസ്മസ് ദിനത്തിൽ പുലർച്ചെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു പുറത്തിറങ്ങി റോഡിനു കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് അപകടത്തിൽപെടുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട് ബാലഗ്രാം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. അമ്മിണിയാണ് മാതാവ്. ഭാര്യ: ഷേബ.
#car #accident #Expatriate #Malayali #died #Dubai