---
title: "#death | ബുറൈദയിൽ പ്രവാസി മലയാളി  ഹൃദയാഘാതം മൂലം മരിച്ചു"
english_title: "#Expatriate #Malayali #died #heart #attack #buraida"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/260072/expatriate-malayali-died-heart-attack-buraida"
published_at: "2024-12-31T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67733d71dd232_death.jpg"
keywords: []
---

# #death | ബുറൈദയിൽ പ്രവാസി മലയാളി  ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **ബുറൈദ: **ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി അന്തരിച്ചു.

## Article Content

**ബുറൈദ: **ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി അന്തരിച്ചു.

ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ പോരൂർ കോട്ടക്കുന്ന് കോട്ടമ്മൽ തുണ്ടുപുരക്കൽ അൻവർ സാദിഖാണ് (38) മരിച്ചത്.

അരാംകൊയിൽ ടാങ്കർ ലോറി ഡ്രൈവറായിരുന്നു. കെ.ടി. അബ്ദുറഹ്മാൻ-ആമിന ദമ്പതികളുടെ മകനാണ്.

ഭാര്യ: ഷഹ്‌മ. ഏകമകൻ സൽമാൻ ഫാരിസ്. മൃതദേഹം ബുറൈദയിൽ ഖബറടക്കും. നടപടികൾ പൂർത്തിയാക്കാൻ ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹി ഫൈസൽ ആലത്തൂർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/260072/expatriate-malayali-died-heart-attack-buraida)