---
title: "#dentist | പിഴവുകൾ തുടർകഥയായി, പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി സൗദി "
english_title: "#Saudi #bans #expatriate #dentist #health #sector #mistakes #continue"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/260356/saudi-bans-expatriate-dentist-health-sector-mistakes-continue"
published_at: "2025-01-01T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6774e8fc7a771_dentist.jpg"
keywords: []
---

# #dentist | പിഴവുകൾ തുടർകഥയായി, പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി സൗദി 

> **Lead Summary:** **റിയാദ് : ** തബൂക്ക് മേഖലയിൽ ജോലി ചെയ്യുന്നതിനിടയിൽ ഒട്ടറെ പിഴവുകൾ വരുത്തിയതായി തെളിഞ്ഞതിനെ തുടർന്ന് പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി.

## Article Content

**റിയാദ് : ** തബൂക്ക് മേഖലയിൽ ജോലി ചെയ്യുന്നതിനിടയിൽ ഒട്ടറെ പിഴവുകൾ വരുത്തിയതായി തെളിഞ്ഞതിനെ തുടർന്ന് പ്രവാസി ദന്തഡോക്ടറെ ആരോഗ്യമേഖലയിൽ നിന്ന് വിലക്കി.

ഡെന്‍റൽ ഇംപ്ലാന്‍റുകളും പ്രോസ്തോഡോൺന്‍റിക്സും നടത്തി ഡോക്ടർ തന്‍റെ സ്പെഷ്യലൈസേഷന്‍റെ അധികാരപരിധി ലംഘിക്കുകയായിരുന്നു.

ഹെൽത്ത് കെയർ പ്രഫഷനുകളുടെ നിയമവും അതിന്‍റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും ലംഘിച്ച് രോഗികളുടെ സുരക്ഷ അപകടത്തിലാക്കിയതായി മന്ത്രാലയം പറഞ്ഞു.

തെറ്റ് ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/260356/saudi-bans-expatriate-dentist-health-sector-mistakes-continue)