---
title: "കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്"
english_title: "Dubai police rescue young man trapped inside building"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/26073/dubai-police-rescue-young-man-trapped-inside-building"
published_at: "2022-02-12T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207d146cecbf_uae.jpg"
keywords: []
---

# കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്

> **Lead Summary:** **ദുബൈ: **ദുബൈയില്‍ കടയുടെ ബില്‍ബോര്‍ഡിനിടയില്‍ കുടുങ്ങിയ പ്രവാസി യുവാവിനെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്. ദെയ്‌റ നായിഫ് ഏരിയയിലാണ് സംഭവം ഉണ്ടായത്.

## Article Content

**ദുബൈ: **ദുബൈയില്‍ കടയുടെ ബില്‍ബോര്‍ഡിനിടയില്‍ കുടുങ്ങിയ പ്രവാസി യുവാവിനെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്. ദെയ്‌റ നായിഫ് ഏരിയയിലാണ് സംഭവം ഉണ്ടായത്.

ആഫ്രിക്കന്‍ സ്വദേശിയായ 19കാരനാണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയത്. ഒന്നാം നിലയിലെ ഫ്‌ലാറ്റില്‍ കൂടെ താമസിക്കുന്നയാളുമായി യുവാവ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.

തുടര്‍ന്ന് ദേഷ്യത്തോടെ കുളിമുറിയിലേക്ക് പോയ 19കാരന്‍ ജനാല വഴി നുഴഞ്ഞിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴത്തെ നിലയിലുള്ള കടയുടെ ബില്‍ബോര്‍ഡിനിടയില്‍ കുടുങ്ങുകയായിരുന്നു.

ബില്‍ബോര്‍ഡിനിടെ കുടുങ്ങിയ യുവാവിനെ കണ്ട കടയുടമ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തക സംഘം വിദഗ്ധമായി യുവാവിനെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നായിഫ് പൊലീസ് സ്റ്റേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഒമര്‍ മൂസ അഷൂര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/26073/dubai-police-rescue-young-man-trapped-inside-building)