---
title: "ഒമാനില്‍ കര്‍ശന പരിശോധന 23,000 വ്യാജ സിഗരറ്റുകള്‍ പിടിച്ചെടുത്തു"
english_title: "More than 23,000 counterfeit cigarettes were seized during raids in various parts of Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/26076/more-than-23000-counterfeit-cigarettes-were-seized-during-raids-in-various-parts-of-oman"
published_at: "2022-02-12T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207d40727238_arrest.jpg"
keywords: []
---

# ഒമാനില്‍ കര്‍ശന പരിശോധന 23,000 വ്യാജ സിഗരറ്റുകള്‍ പിടിച്ചെടുത്തു

> **Lead Summary:** **മസ്‌കറ്റ്:** ഒമാനിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 23,000ത്തിലധികം വ്യാജ സിഗരറ്റുകള്‍ പിടിച്ചെടുത്തു. മസ്‌കറ്റിലും വടക്കന്‍ അല്‍ ബത്തിനയിലുമുള്ള വിവിധ സ്ഥലങ്ങളില്‍ റോയല്‍ ഒമാന്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

## Article Content

**മസ്‌കറ്റ്:** ഒമാനിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 23,000ത്തിലധികം വ്യാജ സിഗരറ്റുകള്‍ പിടിച്ചെടുത്തു. മസ്‌കറ്റിലും വടക്കന്‍ അല്‍ ബത്തിനയിലുമുള്ള വിവിധ സ്ഥലങ്ങളില്‍ റോയല്‍ ഒമാന്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസസ്‌മെന്റ് വിഭാഗമാണ് പരിശോധനകള്‍ നടത്തിയത്. വിദേശ തൊഴിലാളികളുടെ സംഘമാണ് ഈ സ്ഥലങ്ങളില്‍ വ്യാജ സിഗരറ്റുകളുടെ വില്‍പ്പനയും മറ്റും നടത്തിയിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/26076/more-than-23000-counterfeit-cigarettes-were-seized-during-raids-in-various-parts-of-oman)