---
title: "#fog | യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിന് സാധ്യത  "
english_title: "#Chance #fog  #UAE #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/261403/chance-fog-uae-today-new"
published_at: "2025-01-06T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677b634918063_uae.jpg"
keywords: []
---

# #fog | യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിന് സാധ്യത  

> **Lead Summary:** **അബുദാബി : ** തണുപ്പ് കൂടി വരുന്ന യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

**അബുദാബി : ** തണുപ്പ് കൂടി വരുന്ന യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഇന്നലെ റാസൽഖൈമയിലെ ജബൽ ജെയ്സിൽ അനുഭവപ്പെട്ട 1.8 ഡിഗ്രി സെൽഷ്യസ് ആണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനില.

ശനിയാഴ്ച ഇവിടെ 1.9 ഡിഗ്രിയായിരുന്നു. എന്നാൽ ഇന്നും നാളെയും തീരമേഖലകളിലും ഉൾപ്രദേശങ്ങളിലും താപനില അൽപം കൂടും.

മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/261403/chance-fog-uae-today-new)