---
title: "#death |  ഹൃദയാഘാതം; പ്രവാസി  മലയാളി  സൗദിയിൽ അന്തരിച്ചു"
english_title: "#heart #attack #Expatriate #Malayali #passed #away #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/261532/heart-attack-expatriate-malayali-passed-away-saudi"
published_at: "2025-01-06T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677bb759efdfb_dearth.jpg"
keywords: []
---

# #death |  ഹൃദയാഘാതം; പ്രവാസി  മലയാളി  സൗദിയിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: ** പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ അന്തരിച്ചു.

## Article Content

**റിയാദ്: ** പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ അന്തരിച്ചു.

കെഎംസിസി നേതാവായ അബ്ദുൽ ഷുക്കൂർ (57) ആണ് ദമ്മാമിന് സമീപം ഖത്വീഫിൽ നിര്യാതനായത്.

ഖത്വീഫ് അനക്ക് ഏരിയ കെഎംസിസി ചെയർമാൻ മമ്പാട് ടാണയിൽ പനങ്ങാടൻ ബാപ്പുട്ടി-ആമിന ദമ്പതികളുടെ മകനാണ് ഇദ്ദേഹം.

ദീർഘകാലമായി അനക്കിൽ എയർകണ്ടീഷണിങ് മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഭാര്യ: സാജിത. മക്കൾ: സുജു സിയാസ്, സിനു സിയാന, സിലി സിഫ്ല. മരുമക്കൾ: ഹംസ തൃപ്പനച്ചി, നിഷാദ് കുണ്ടുതൊട്, വാഹിദ കാട്ടുമുണ്ട.

ഖത്വീഫ് സെൻട്രൽ ആശുപത്രിയിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തീകരിച്ച് നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കളും കെ.എം.സി.സി നേതാക്കളും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/261532/heart-attack-expatriate-malayali-passed-away-saudi)