---
title: "ഒമാനില്‍ പ്രകൃതിക്ഷോഭത്തില്‍ നഷ്ടപ്പെട്ട പാസ്പോര്‍ട്ടുകള്‍ സൗജന്യമായി പുതുക്കി നല്‍കും"
english_title: "Passports lost in natural disasters in Oman will be renewed free of charge"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/26157/passports-lost-in-natural-disasters-in-oman-will-be-renewed-free-of-charge"
published_at: "2022-02-13T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6208a63b0f183_oman.jpg"
keywords: []
---

# ഒമാനില്‍ പ്രകൃതിക്ഷോഭത്തില്‍ നഷ്ടപ്പെട്ട പാസ്പോര്‍ട്ടുകള്‍ സൗജന്യമായി പുതുക്കി നല്‍കും

> **Lead Summary:** **മസ്‌കത്ത്:** ഒമാനിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ശഹീന്‍ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് കേടുവന്നതും നഷ്ടപ്പെട്ടതുമായ ഇന്ത്യക്കാരുടെ പാസ്പോര്‍ട്ടുകള്‍ സൗജന്യമായി പുതുക്കിനല്‍കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ഓപ്പണ്‍ ഹൗസിലാണ് അംബാസഡര്‍ ഇക്കാര്യം അറിയിച്ചത്.

## Article Content

**മസ്‌കത്ത്:** ഒമാനിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ശഹീന്‍ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് കേടുവന്നതും നഷ്ടപ്പെട്ടതുമായ ഇന്ത്യക്കാരുടെ പാസ്പോര്‍ട്ടുകള്‍ സൗജന്യമായി പുതുക്കിനല്‍കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ഓപ്പണ്‍ ഹൗസിലാണ് അംബാസഡര്‍ ഇക്കാര്യം അറിയിച്ചത്.

രണ്ടു മാസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകരുടെ പാസ്പോര്‍ട്ടുകള്‍ ശഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കേടുവരുകയോ നഷ്ടപ്പെടുകയോ ചെയ്തതെന്ന് ബോധ്യപ്പെടുത്തണം. ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു.

മലയാളികള്‍ അടക്കമുള്ള നിരവധി വിദേശികളുടെ പാസ്‌പോര്‍ട്ടുകളാണ് ഉപയോഗശൂന്യമാവുകയോ നഷ്ടപ്പെടുകയോ ചെയ്തത്. വടക്കന്‍ ബാത്തിനയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതായി ഇന്ത്യന്‍ എംബസിയെ അറിയിച്ചിരുന്നു.

പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതോടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയവരും വീസ പുതുക്കാന്‍ സാധിക്കാത്തവരും ഉള്‍പ്പെടെ നിരവധി പേരാണു പ്രയാസം അനുഭവിക്കുന്നത്. എംബസി ഹാളില്‍ഓപ്പണ്‍ ഹൗസ്‌ ഉച്ചക്ക് 2.30ന് ആരംഭിച്ച് 4.00 മണിക്ക് അവസാനിച്ചു.

എംബസിയുടെ സഹായം ആവശ്യമായ നിരവധി വിഷയങ്ങള്‍ ഉണര്‍ന്നി ഒമാനില്‍ താമസിക്കുന്ന പ്രവാസികള്‍ ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്തു. ഓപ്പണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ടെലികോണ്‍ഫറന്‍സ് വഴിയും പരാതികള്‍ ബോധിപ്പിക്കുന്നതിന് അവസരം ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/26157/passports-lost-in-natural-disasters-in-oman-will-be-renewed-free-of-charge)