---
title: "#MuscatNightsFestival | മസ്ക​ത്ത് നൈ​റ്റ്സ് ഫെ​സ്റ്റി​വ​ലിൽ അ​മീ​റാ​ത്ത്, അ​ൽ ന​സീം പാ​ർ​ക്കു​ക​ളി​ലേ​ക്ക് സൗജ​ന്യ ​പ്ര​വേ​ശ​നം"
english_title: "#Free #entry #Emirates #AlNaseem #Parks Muscat Nights Festival No"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/261870/free-entry-emirates-alnaseem-parks-muscat-nights-festival-no"
published_at: "2025-01-08T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e011709f50_muscut_fesytival.jpg"
keywords: []
---

# #MuscatNightsFestival | മസ്ക​ത്ത് നൈ​റ്റ്സ് ഫെ​സ്റ്റി​വ​ലിൽ അ​മീ​റാ​ത്ത്, അ​ൽ ന​സീം പാ​ർ​ക്കു​ക​ളി​ലേ​ക്ക് സൗജ​ന്യ ​പ്ര​വേ​ശ​നം

> **Lead Summary:** **മ​സ്ക​ത്ത്: ** മ​സ്ക​ത്ത് നൈ​റ്റ്സ് ഫെ​സ്റ്റി​വ​ലി​ൽ അ​മീ​റാ​ത്ത് പ​ബ്ലി​ക്ക് പാ​ർ​ക്കി​ലും അ​ൽ ന​സീം പ​ബ്ലി​ക് പാ​ർ​ക്കി​ലും ശ​നി​യാ​ഴ്ച സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

## Article Content

**മ​സ്ക​ത്ത്: ** മ​സ്ക​ത്ത് നൈ​റ്റ്സ് ഫെ​സ്റ്റി​വ​ലി​ൽ അ​മീ​റാ​ത്ത് പ​ബ്ലി​ക്ക് പാ​ർ​ക്കി​ലും അ​ൽ ന​സീം പ​ബ്ലി​ക് പാ​ർ​ക്കി​ലും ശ​നി​യാ​ഴ്ച സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന ‘സെ​ലി​ബ്രേ​റ്റ് എ​വ​രി സ്റ്റോ​റി’ എ​ന്ന കു​ട്ടി​ക​ളു​ടെ ഇ​വ​ന്റി​ലേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്ക് 50 ശ​ത​മാ​നം ഇ​ള​വും നൽകുമെന്നും അധികൃതർ അറിയിച്ചു.

എ​ന്നാ​ൽ, അ​ന്നേ​ദി​വ​സം അ​ൽ ഖു​റം നാ​ച്ചു​റ​ൽ പാ​ർ​ക്ക് അ​ട​ച്ചി​ടും.

ഞാ​യ​റാ​ഴ്ച വീ​ണ്ടും തു​റ​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/261870/free-entry-emirates-alnaseem-parks-muscat-nights-festival-no)