---
title: "#death | ഭക്ഷണത്തിന് ശേഷം പുറത്തുപോകാനൊരുങ്ങവേ കുഴഞ്ഞുവീണു; പ്രവാസി മലയാളി മരിച്ചു"
english_title: "#After#meal #he #collapsed #while #about #go #out #Expatriate #Malayali #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/261909/aftermeal-he-collapsed-while-about-go-out-expatriate-malayali-died"
published_at: "2025-01-08T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e16bd7b8ed_gcc.jpg"
keywords: []
---

# #death | ഭക്ഷണത്തിന് ശേഷം പുറത്തുപോകാനൊരുങ്ങവേ കുഴഞ്ഞുവീണു; പ്രവാസി മലയാളി മരിച്ചു

> **Lead Summary:** റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ ചാരുംമൂട് വേടകപ്ലാവ് സ്വദേശി സുരേഷ് ദാമോദരൻ വെള്ളിയാഴ്ച റിയാദിലെ താമസസ്ഥലത്ത് മരിച്ചു.

## Article Content

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ ചാരുംമൂട് വേടകപ്ലാവ് സ്വദേശി സുരേഷ് ദാമോദരൻ വെള്ളിയാഴ്ച റിയാദിലെ താമസസ്ഥലത്ത് മരിച്ചു.

പ്രഭാത ഭക്ഷണത്തിനുശേഷം സാധനം വാങ്ങുന്നതിനായി പുറത്തേക്ക് പോകാൻ തയ്യാറാകുന്നതിനിടയിൽ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ 10 വർഷമായി സൗദി കാർപ്പറ്റിൽ ഇലക്ട്രീഷ്യനായി സേവനമനുഷ്ഠിക്കുന്നു.

ഭാര്യ: സിന്ധു, മകൾ: ശിവാനി. കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് ആവശ്യമായ ക്രമീകരണം കമ്പനി ഏറ്റെടുത്ത് പൂർത്തീകരിച്ചു.

ചൊവ്വാഴ്ച രാത്രി ശ്രീലങ്കൻ എയർലൈൻസിൽ കൊണ്ടുപോകും. ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ചാരുംമൂട്ടിലെ സ്വവസതിയിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/261909/aftermeal-he-collapsed-while-about-go-out-expatriate-malayali-died)