---
title: "#death | കേളി പ്രവർത്തകനായ കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു   "
english_title: "#Keli #activist #native #Kozhikode #died #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/262023/keli-activist-native-kozhikode-died-riyadh"
published_at: "2025-01-08T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e8a1cbd7c4_death.jpg"
keywords: []
---

# #death | കേളി പ്രവർത്തകനായ കോഴിക്കോട്​ സ്വദേശി റിയാദിൽ മരിച്ചു   

> **Lead Summary:** **റിയാദ്: **കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം കോഴിക്കോട് ഫാറൂഖ് കോളേജ് പവിത്രം വീട്ടിൽ ബലരാമൻ മാരിമുത്തു ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു.

## Article Content

**റിയാദ്: **കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം കോഴിക്കോട് ഫാറൂഖ് കോളേജ് പവിത്രം വീട്ടിൽ ബലരാമൻ മാരിമുത്തു ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു.

പരേതരായ മാരിമുത്ത് - ലക്ഷ്മി ദമ്പതികളുടെ മകനാണ്. 35 വർഷമായി റിയാദ്​ സുലൈ എക്സിറ്റ് 18 ൽ സഹോദരനോടൊപ്പം ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു.

ശനിയാഴ്ച വൈകിട്ടോടെ നെഞ്ചുവേദന അനുഭവപ്പെട്ട ബലരാമനെ സഹോദരനും കേളി പ്രവർത്തകരും ചേർന്ന് അൽഖർജ്​ റോഡിലുള്ള അൽ റബിഅ ആശുപത്രിയിൽ എത്തിച്ചു.

ചികിത്സയിൽ തുട​രവേ പിറ്റേന്ന്​ രാത്രി വീണ്ടും ഹൃദയ സ്തംഭനം ഉണ്ടായി മരിക്കുകയായിരുന്നു.

റിയാദ്​ മഅറദ്​ യൂനിറ്റ് സെക്രട്ടറി, ഏരിയ ട്രഷറർ, സുലൈ രക്ഷാധികാരി സമിതി അംഗം തുടങ്ങിയ കേളിയുടെ വിവിധ ഭാരവാഹി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ഏരിയ ട്രഷറർ ചുമതല വഹിച്ചുവരികയായിരുന്നു.

ഭാര്യ: രതി. മക്കൾ: ഹൃദ്യ, ഹരിത, ഹൃദയ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/262023/keli-activist-native-kozhikode-died-riyadh)