---
title: "യുഎഇയിലെ തിയേറ്ററുകള്‍ മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിക്കും"
english_title: "Theaters in the UAE will operate at full capacity"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/26243/theaters-in-the-uae-will-operate-at-full-capacity"
published_at: "2022-02-13T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6209261fb40ed_FILM.jpg"
keywords: []
---

# യുഎഇയിലെ തിയേറ്ററുകള്‍ മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിക്കും

> **Lead Summary:** **അബുദാബി: **യുഎഇയിലെ സിനിമാ തിയേറ്ററുകള്‍ ഫെബ്രുവരി 15 മുതല്‍ മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് സാംസ്‌കാരിക, യുവജന മന്ത്രാലയത്തിന്റെ മീഡിയ റെഗുലേറ്ററി ഓഫീസ് അറിയിച്ചു.

## Article Content

**അബുദാബി: **യുഎഇയിലെ സിനിമാ തിയേറ്ററുകള്‍ ഫെബ്രുവരി 15 മുതല്‍ മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് സാംസ്‌കാരിക, യുവജന മന്ത്രാലയത്തിന്റെ മീഡിയ റെഗുലേറ്ററി ഓഫീസ് അറിയിച്ചു.

ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതിയാണ്  തീരുമാനം പുറപ്പെടുവിച്ചത്. ഓരോ എമിറേറ്റിനും സിനിമാ ഹാളുകളിലെ ശേഷിയില്‍ മാറ്റം വരുത്താനും അവര്‍ക്ക് അനുയോജ്യമായ രീതിയില്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനോ കര്‍ശനമാക്കാനോ കഴിയുമെന്നും ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.

മഹാമാരിയുടെ തുടക്കം മുതല്‍ പ്രൊഫഷണല്‍ രീതിയിലാണ് യുഎഇ ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്തത്. കൊവിഡ് പോരാട്ടത്തില്‍ യുഎഇ സര്‍ക്കാര്‍ ഏജന്‍സികളുടെ പരിശ്രമങ്ങളുടെയും വിജയത്തിന്റെയും ഫലമായാണ് സിനിമാ ഹാളുകളില്‍ സീറ്റിങ് ശേഷി ഉയര്‍ത്താനുള്ള തീരുമാനമെടുത്തത് മീഡിയ റെഗുലേറ്ററി ഓഫീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. റാഷിദ് ഖാല്‍ഫാന്‍ അല്‍ നുഐമി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/26243/theaters-in-the-uae-will-operate-at-full-capacity)