---
title: "#weather | ഒമാനിൽ ന്യൂനമർദ്ദം, ഞായറാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്"
english_title: "#Lowpressure #Oman #weather #warning #continue #till #Sunday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/262513/lowpressure-oman-weather-warning-continue-till-sunday"
published_at: "2025-01-10T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67813e50c532b_ii.jpg"
keywords: []
---

# #weather | ഒമാനിൽ ന്യൂനമർദ്ദം, ഞായറാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

> **Lead Summary:** **മസ്കറ്റ്: [ ** ഒമാനിൽ ജനുവരി 12 ഞായറാഴ്ച വരെ ന്യൂനമർദ്ദം ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ അതോറിറ്റി.

## Article Content

**മസ്കറ്റ്: [ ** ഒമാനിൽ ജനുവരി 12 ഞായറാഴ്ച വരെ ന്യൂനമർദ്ദം ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ അതോറിറ്റി.

ഇതേ തുടർന്ന് ഒമാൻ്റെ തീരപ്രദേശങ്ങളിലും മുസന്ദം ​ഗവർണറേറ്റിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

അതേ സമയം, ​വടക്കൻ ഗവർണറേറ്റുകളിലും മഴ മേഘങ്ങൾ രൂപപ്പെടുന്നുണ്ടെന്നും പുറത്ത് വിട്ട കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.

ഒമാൻ കടലിൻ്റെ ചില ഭാഗങ്ങളിലും ചെറിയ മഴ പെയ്തേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കഴിഞ്ഞ വർഷം ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് വടക്കൻ ബാത്തിന ​ഗവർണറേറ്റിൽ സുവൈഖിലാണ്. 12.2 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ വർഷം ഇവിടെ ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/262513/lowpressure-oman-weather-warning-continue-till-sunday)