---
title: "#Dangerousdriving | അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്​; ദു​ബൈ​യി​ൽ ഡ്രൈ​വ​ർ​ക്ക്​ 50,000 ദി​ർ​ഹം പി​ഴ"
english_title: "#Dangerousdriving #Drivers #fined #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/262702/dangerousdriving-drivers-fined-dubai"
published_at: "2025-01-11T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67824e96c5427_nnn.jpg"
keywords: []
---

# #Dangerousdriving | അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്​; ദു​ബൈ​യി​ൽ ഡ്രൈ​വ​ർ​ക്ക്​ 50,000 ദി​ർ​ഹം പി​ഴ

> **Lead Summary:** **ദു​ബൈ: [** മ​ഴ​യി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച ഡ്രൈ​വ​ർ​ക്ക്​ 50,000 ദി​ർ​ഹം പി​ഴ.

## Article Content

**ദു​ബൈ: [** മ​ഴ​യി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച ഡ്രൈ​വ​ർ​ക്ക്​ 50,000 ദി​ർ​ഹം പി​ഴ.

വാ​ഹ​നം ദു​ബൈ പൊ​ലീ​സ്​ പ​ട്രോ​ളി​ങ്​ ടീം ​പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

ക​റു​ത്ത പി​ക്​​അ​പ്​ ട്ര​ക്കാ​ണ്​ അ​ൽ മ​ർ​മൂം മ​രു​ഭൂ​മി​യി​ൽ മ​ണ​ലി​ലൂ​ടെ ഡ്രി​ഫ്​​റ്റി​ങ്​ ന​ട​ത്തു​ക​യും ​പി​ന്നീ​ട്​ റോ​ഡി​ൽ വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​വു​ക​യും ചെ​യ്ത​ത്.

ഇ​തി​ന്‍റെ വി​ഡി​യോ അ​ധി​കൃ​ത​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ പ്ര​ത്യേ​കി​ച്ച്​ ശ്ര​ദ്ധ വേ​ണ​മെ​ന്നും ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നു​മു​ള്ള തു​ട​ർ​ച്ച​യാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യ ശേ​ഷ​മാ​ണ്​ സം​ഭ​വ​മു​ണ്ടാ​യ​തെ​ന്ന്​ പൊ​ലീ​സ്​ പ്ര​സ്​​താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

സ്റ്റ​ണ്ട്​ ഡ്രൈ​വി​ങ്ങും ഡ്രി​ഫ്​​റ്റി​ങ്ങും അ​ട​ക്ക​മു​ള്ള അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള ഡ്രൈ​വി​ങ്​ പൊ​തു​സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യാ​ണെ​ന്നും ദു​ബൈ പൊ​ലീ​സ്​ ഓ​പ​റേ​ഷ​ൻ​സ്​ അ​ഫ​യേ​ഴ്​​സ്​ ആ​ക്ടി​ങ്​ അ​സി. ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ സൈ​ഫ്​ മു​ഹൈ​ർ അ​ൽ മ​സ്​​റൂ​യി പ​റ​ഞ്ഞു.

പ്ര​ത്യേ​കി​ച്ച് ജീ​വ​ൻ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങി​നോ​ടും റോ​ഡ് സു​ര​ക്ഷ​യി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യു​ന്ന പെ​രു​മാ​റ്റ​ങ്ങ​ളോ​ടും സ​ഹി​ഷ്ണു​ത​യി​ല്ലാ​ത്ത സ​മീ​പ​ന​മാ​ണ് ദു​ബൈ പൊ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് മേ​ജ​ർ ജ​ന​റ​ൽ അ​ൽ മ​സ്റൂ​യി പ​റ​ഞ്ഞു.

സു​ര​ക്ഷ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കാ​നും വേ​ഗ​പ​രി​ധി പാ​ലി​ക്കാ​നും ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും എ​ല്ലാ ഡ്രൈ​വ​ർ​മാ​രോ​ടും പ്ര​സ്താ​വ​ന ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/262702/dangerousdriving-drivers-fined-dubai)