മസ്‌കത്ത്: (gcc.truevisionnews.com) കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു.
ഓച്ചിറ തെക്കേ കൊച്ചുമുറി നിസാറുദ്ധീൻ (58) ആണ് അന്തരിച്ചത്.
സുഹാറിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അൽ തായിൽ ഗ്രൂപ്പിന്റെ സുഹാർ ഡിവിഷനിലെ ജോലിക്കാരനായിരുന്നു.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനു പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പിതാവ്: അബ്ദുറഹ്മാൻ കുഞ്ഞ്. മാതാവ്: ഖദീജ ബീവി.
ഭാര്യ: ഷീജ. മകൾ: ഷറീന.
സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞ്, അബ്ദുൽ നാസർ, റംല, ആസാദ് കുഞ്ഞ്, ജമീല, ഫാത്തിമ.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ഞായറാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
#heart #attack #native #Kollam #passedaway #Oman