---
title: "#Pepperonibeef | ഹാനികരമായ ബാക്ടീരിയ; യുഎഇ വിപണിയിൽ നിന്ന് പെപ്പറോണി ബീഫ് പിൻവലിച്ചു"
english_title: "#Harmful #bacteria #Pepperonibeef #withdrawn #UAEmarket"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/262818/harmful-bacteria-pepperonibeef-withdrawn-uaemarket"
published_at: "2025-01-12T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67835422a0810_t.jpg"
keywords: []
---

# #Pepperonibeef | ഹാനികരമായ ബാക്ടീരിയ; യുഎഇ വിപണിയിൽ നിന്ന് പെപ്പറോണി ബീഫ് പിൻവലിച്ചു

> **Lead Summary:** **അബുദാബി: [ ** പൊതുജനാരോഗ്യത്തിന് ഹാനികരമായ ലിസ്റ്റീരിയ മോണോസൈറ്റോജെനീസ് ബാക്ടീരിയയുടെ സാന്നിധ്യമുള്ളതായി സംശയമുള്ളതിനാൽ സംസ്കരിച്ച പെപ്പറോണി ബീഫ് യുഎഇ വിപണിയിൽനിന്ന് പിൻവലിച്ചു.

## Article Content

**അബുദാബി: [ ** പൊതുജനാരോഗ്യത്തിന് ഹാനികരമായ ലിസ്റ്റീരിയ മോണോസൈറ്റോജെനീസ് ബാക്ടീരിയയുടെ സാന്നിധ്യമുള്ളതായി സംശയമുള്ളതിനാൽ സംസ്കരിച്ച പെപ്പറോണി ബീഫ് യുഎഇ വിപണിയിൽനിന്ന് പിൻവലിച്ചു.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

രാജ്യത്തെ സൂപ്പർ, ഹൈപ്പർമാർക്കറ്റുകളിൽനിന്നും ഭക്ഷ്യസ്ഥാപനങ്ങളിൽനിന്നും ഇവ നീക്കം ചെയ്യാൻ കർശന നിർദേശം നൽകി.

ഈ ഉൽപന്നം കൈവശമുള്ള ഉപഭോക്താക്കളോട് അവ നശിപ്പിക്കാനും നിർദേശിച്ചു. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും ഉൽപന്നം പിൻവലിക്കാൻ ഉത്തരവിട്ടിരുന്നു.

ഭക്ഷണം സംസ്കരിക്കുമ്പോഴോ തയാറാക്കുമ്പോഴോ പായ്ക്ക് ചെയ്യുമ്പോഴോ പകരുന്ന ബാക്ടീരിയ ലിസ്റ്റീരിയ അണുബാധയ്ക്ക് കാരണമാകും.

ഇതു ഗർഭിണികൾ, 65 വയസ്സിന് മുകളിലുള്ളവർ തുടങ്ങി രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ഗുരുതരമായേക്കാം എന്നതിനാലാണ് നടപടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/262818/harmful-bacteria-pepperonibeef-withdrawn-uaemarket)