---
title: "#Heartattack | ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം; 39-കാരൻ ഒമാനിൽ മരിച്ചു"
english_title: "#Heartattack #playing #cricket #year #old #died #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/262940/heartattack-playing-cricket-year-old-died-oman"
published_at: "2025-01-12T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6783f8b1e0057_dfWr.jpg"
keywords: []
---

# #Heartattack | ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം; 39-കാരൻ ഒമാനിൽ മരിച്ചു

> **Lead Summary:** **മസ്കത്ത്: [** ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ അന്തരിച്ചു.

## Article Content

**മസ്കത്ത്: [** ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ അന്തരിച്ചു.

കരുവന്നൂർ കുടറത്തി വീട്ടിൽ പ്രദീപ് (39) ആണ് മരിച്ചത്.

മസ്കത്തിലെ വാദി കബീറിൽ ക്രിക്കറ്റ് കളിക്കുന്നതിന്നിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പിതാവ്: തങ്കപ്പൻ. മാതാവ്: തങ്ക. ഭാര്യ: നീതുമോൾ.

ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/262940/heartattack-playing-cricket-year-old-died-oman)