---
title: "#arrest | ഹ​വ​ല്ലി​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് പേർ അറസ്റ്റിൽ"
english_title: "#Four #people #including #woman #arrested #case #beating #policeofficers #Haveli"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/263532/four-people-including-woman-arrested-case-beating-policeofficers-haveli"
published_at: "2025-01-15T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6787604e770cf_dfsd.jpg"
keywords: []
---

# #arrest | ഹ​വ​ല്ലി​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് പേർ അറസ്റ്റിൽ

> **Lead Summary:** **കു​വൈ​ത്ത് സ​റ്റി: [ **ഹ​വ​ല്ലി​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ച്ച കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**കു​വൈ​ത്ത് സ​റ്റി: [ **ഹ​വ​ല്ലി​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ച്ച കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

കു​ടും​ബ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്കും പൊ​ലീ​സി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ലേ​ക്കും എ​ത്തി​യ​ത്.

കു​​റ്റാ​ന്വേ​ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​തി​വ് പ​ട്രോ​ളി​ങ്ങി​നി​ടെ​യാ​ണ് ദി​സ്താ​ഷ ധ​രി​ച്ച​യാ​ൾ ര​ക്തം പു​ര​ണ്ട നി​ല​യി​ൽ നി​ൽ​ക്കു​ന്ന​തും സ​മീ​പ​ത്ത് ഒ​രു സ്ത്രീ ​സ​ഹാ​യാ​ഭ്യാ​ർ​ഥ​ന ന​ട​ത്തു​ന്ന​തും ശ്ര​ദ്ധി​ച്ച​ത്.

പൊ​ലീ​സാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി വി​ശ​ദാം​ശ​ങ്ങ​ൾ തി​ര​ക്കി​യ​തോ​ടെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ അ​ക്ര​മാ​സ​ക്ത​രാ​വു​ക​യാ​യി​രു​ന്നു.

മൂ​ന്നാം പ്ര​തി​യു​ടെ കാ​റി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ലീ​സ് വാ​ഹ​ന​ത്തി​ലും മ​റ്റു കാ​റു​ക​ളി​ലും കൂ​ട്ടി​യി​ടി​ച്ചു.

ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ​യും സം​ഘ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സ്ത്രീ​യെ​യും സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മൂ​ന്നാം പ്ര​തി​യെ പി​ന്നീ​ട് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ഒ​ന്നും മൂ​ന്നും പ്ര​തി​ക​ൾ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/263532/four-people-including-woman-arrested-case-beating-policeofficers-haveli)