#death | പ്രവാസി മലയാളി പനി ബാധിച്ച് ദുബായില്‍ മരിച്ചു

#death | പ്രവാസി മലയാളി പനി ബാധിച്ച് ദുബായില്‍ മരിച്ചു
Jan 15, 2025 09:55 PM | By Susmitha Surendran

(gcc.truevisionnews.com) പനി ബാധിച്ച് പരുത്തിപ്പള്ളി സ്വദേശി ദുബായില്‍ മരിച്ചു. പെരിങ്ങോട്ടുകുറിശി പരുത്തിപ്പുള്ളി മൂത്തിരിക്കാവ് വീട്ടില്‍ എം.സി. കാളിദാസന്‍ (46) ആണ് മരിച്ചത്.

പനിയെ തുടര്‍ന്ന് ദുബായില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയോടെയാണ് മരിച്ചത്. ദുബായില്‍ ടൈല്‍ പണി ചെയ്തുവരികയായിരുന്നു.

കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസമായി ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കാളിദാസന്‍. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

എട്ടു വര്‍ഷമായി ദുബായിലാണ് ജോലി. 11 മാസം മുന്‍പാണ് അവസാനമായി നാട്ടില്‍ വന്നത്. ഭാര്യ: ചിത്ര. മക്കള്‍: അനാമിക, അഭിഷേക്. സഹോദരങ്ങള്‍: ശശി, സന്തോഷ്.



#Expatriate #Malayali #died #fever #dubai

Next TV

Related Stories
ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

Jun 14, 2025 05:36 PM

ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

ഹജ്ജിനെത്തിയ മലയാളി തീർഥാടക അന്തരിച്ചു...

Read More >>
കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

Jun 14, 2025 03:08 PM

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി...

Read More >>
പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

Jun 14, 2025 03:04 PM

പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ്...

Read More >>
ദുബൈയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം

Jun 14, 2025 12:56 PM

ദുബൈയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം

ദുബൈ മറീനയില്‍ താമസ കെട്ടിടത്തില്‍...

Read More >>
വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

Jun 13, 2025 09:46 PM

വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

വയനാട് സ്വദേശിനി ഒമാനിൽ...

Read More >>
Top Stories










News Roundup






Entertainment News